‘ഉയിര്‍ ‘ സിനിമയ്ക്കാസ്പദമായ ശോഭ കൊലക്കേസ്; രണ്ടാം ഭര്‍ത്താവ് കുറ്റക്കാരന്‍, ശിക്ഷ നാളെ

കണ്ണൂര്‍: ഇരിട്ടിയില്‍ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തു ഞെരുക്കി ബോധം കെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്തി. കൊല്ലപ്പെട്ട ശോഭയുടെ രണ്ടാം ഭര്‍ത്താവ് മഞ്ചുനാഥി (44)നെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) കുറ്റക്കാരാണെന്നു കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ (വെള്ളി) പ്രസ്താവിക്കും.
2017 ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം. പോസ്റ്റുമോര്‍ട്ടത്തിലാണ് കര്‍ണാടക സ്വദേശിനിയായ ശോഭയെ കൊലപ്പെടുത്തിയതാണെന്നു വ്യക്തമായത്. കൊലപാതകത്തിനു ശേഷം ശോഭയുടെ ആദ്യ വിവാഹത്തിലുള്ള രണ്ടു മക്കളുമായി മഞ്ജുനാഥ് ട്രെയിനില്‍ കയറി മുംബൈയിലേയ്ക്ക് തിരിച്ചു. യാത്രാമധ്യേ അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയേയും അനുജത്തിയേയും ഉപേക്ഷിച്ചു. പൊലീസെത്തിയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. കുട്ടി നല്‍കിയ മൊഴി പ്രകാരമാണ് പിന്നീട് രണ്ടാനച്ഛനായ മഞ്ചുനാഥിനെ പൊലീസ് അറസ്റ്റു ചെയ്തത്. ശോഭയുടെ ആദ്യ ഭര്‍ത്താവായ രാജുവിന്റേതു കൊലപാതകമായിരുന്നു. ശോഭയും മഞ്ചുനാഥും ചേര്‍ന്ന് രാജുവിനെ കൊലപ്പെടുത്തി മൃതദേഹം വനത്തിലെത്തിച്ച് കത്തിച്ചു കളഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് കര്‍ണാടക സ്വദേശികളായ ഇരുവരും ഇരിട്ടിയില്‍ എത്തിയത്.ആദ്യ ഭര്‍ത്താവിന്റെ കൊലപാതക വിവരം പൊലീസിനോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ശോഭയെ കൊലപ്പെടുത്തിയതെന്നായിരുന്നു മഞ്ചുനാഥ് പൊലീസില്‍ മൊഴി നല്‍കിയത്.
ശോഭയുടെ കൊലപാതകവും കുട്ടികളെ ട്രെയിനില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞതുമായ സംഭവമാണ് 2026 ജൂണില്‍ പുറത്തിറങ്ങിയ ‘ഉയിര്‍ ‘ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page