അഞ്ച് വയസ്സുകാരന്റെ മരണത്തിൽ 92-കാരിയായ അമ്മ അര നൂറ്റാണ്ടിന് ശേഷം അറസ്റ്റിൽ

പി പി ചെറിയാൻ

സാൻ അന്റോണിയോ: അഞ്ച് വയസ്സുള്ള മകനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ 50 വർഷങ്ങൾക്ക് ശേഷം 92-കാരിയായ അമ്മ അറസ്റ്റിൽ. ടെക്സസിലെ വാക്കോ സ്വദേശിനിയായ ഹാരിയറ്റ് എവ്‌ലിൻ ഹാളിനെയാണ് ബെക്സാർ കൗണ്ടി പോലീസ് കൊലക്കുറ്റത്തിനു അറസ്റ്റ് ചെയ്തത്.

1969 നവംബർ 25-നാണ് ഹാരിയറ്റിന്റെ അഞ്ച് വയസ്സുകാരനായ മകൻ റോബർട്ട് അബോധാവസ്ഥയിലായതിനെ തുടർന്ന് മരിച്ചത്. നാല് വർഷത്തോളം കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കൈകൊണ്ടും വടികൊണ്ടും മർദ്ദിക്കുക, കൈകാലുകൾ കെട്ടിയിടുക, ഭക്ഷണം നൽകാതിരിക്കുക എന്നിവയിലൂടെയാണ് കുട്ടിയുടെ മരണത്തിന് ഹാരിയറ്റ് ഇടയാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

വർഷങ്ങളായി മകന്റെ മരണത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് ഹാരിയറ്റ് നൽകിയിരുന്നത്. ടെക്സസ് റേഞ്ചേഴ്സ് നടത്തിയ പുനരന്വേഷണത്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 5 ലക്ഷം ഡോളർ ജാമ്യത്തുക നിശ്ചയിച്ച് ഇവരെ നിലവിൽ ബെക്സാർ കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page