കാസര്‍കോട്: കേരള കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 21മുതല്‍ 23 വരെ നടന്ന 47-ാമത് കേരള സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഷോട്ടോക്കാന്‍ കരാട്ടെ ആന്‍ഡ് ഫിറ്റ്നസ് സെന്ററിലെ താരങ്ങള്‍ കാസര്‍കോട് ജില്ലയ്ക്ക് അഭിമാനമായി. മത്സരത്തില്‍ മന്‍വിത്ത് കെ സ്വര്‍ണ്ണമെഡലും കിരണ്‍ മോഹന്‍ വെങ്കലമെഡലും കരസ്ഥമാക്കി.
12 വയസ് ആണ്‍കുട്ടികളുടെ കുമിത്തെ +40 കിലോഗ്രാം വിഭാഗത്തിലാണ് മന്‍വിത്ത് കെ സ്വര്‍ണ്ണമെഡല്‍ നേടിയത്. കാസര്‍കോട് ജില്ലയിലെ നെട്ടണിഗെ കൊളത്തിലെ വീട്ടില്‍ കുഞ്ഞിക്കണ്ണന് കെ കവിത എസ് ദമ്പതികളുടെ മകനാണ്. ജി.യു.പി.എസ്.കോളിയടുക്കം സ്കൂളിലെ വിദ്യാര്‍ഥിയാണ്.
അണ്ടര്‍ 21 പുരുഷ വിഭാഗം കുമിത്തെ -84 കിലോഗ്രാം വിഭാഗത്തിലാണ് കിരണ്‍ മോഹന്‍ വെങ്കല മെഡല്‍ നേടിയത്. പെരുമ്പള മുതലപ്പാറ വീട്ടില്‍ മോഹനന് ടി., പ്രസീത കെ. ദമ്പതികളുടെ മകനാണ്. മംഗലാപുരം ശ്രീനിവാസ് യൂണിവേഴ്സിറ്റി ഓഫ് ഐസിഐഎസിലെ വിദ്യാര്‍ഥിയാണ്.
പ്രസന്നകുമാര്‍ കെ.എസ്., കണ്ണന് കെ.എം, അശ്വന് എസ് എന്നിവരുടെ കീഴിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.







