അമ്പലത്തറ, വെള്ളമുണ്ടയിൽ മൂന്നുപേരെ വെട്ടി പരിക്കേൽപ്പിച്ച കേസ്: പ്രതിയുടെ വീടിനു അജ്ഞാതര്‍ തീയിട്ടു;പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: വീട്ടു വളപ്പില്‍ അതിക്രമിച്ചു കയറി മൂന്ന് പേരെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. അമ്പലത്തറ, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അട്ടേങ്ങാനം വെള്ളമുണ്ടയിലെ ശരത്തിന്റെ വീടിനാണ് തീയിട്ടത്. എപ്പോഴാണ് തീയിട്ടതെന്ന് വ്യക്തമല്ല. അമ്പലത്തറ എസ്‌ഐ പ്രകാശന്റെ നേതൃത്വത്തില്‍ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് വീട് കത്തി നശിച്ച നിലയില്‍ കാണപ്പെട്ടത്. സെപ്തംബര്‍ 28നും ഒക്ടോബര്‍ നാലിനും ഇടയിലുള്ള ഏതോ ദിവസമായിരിക്കും തീയിട്ടതെന്നു സംശയിക്കുന്നു.സെപ്തംബര്‍ 28ന് ശരത് അയല്‍വീടുകളില്‍ അതിക്രമിച്ചു കയറി ദമ്പതികളടക്കം മൂന്ന് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. പ്രസ്തുത …

മുതിയക്കാൽ സ്കൂളിൽ ചീര കൃഷി വിളവെടുപ്പുത്സവം

കാസർകോട്: ബേക്കൽ,മുതിയക്കാൽ ഗവ. സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ ചീര കൃഷിയുടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടന്നു. കർഷകൻ നാരായണൻ കാനം വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.സി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സരിത സ്വാഗതം പറഞ്ഞു. ഉഷ , സാവിത്രി , ഗീത കവിത സംസാരിച്ചു. കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനും കാർഷിക സംസ്കാരം പരിചയപ്പെടുത്തുന്നതിനുമായി നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായാണ് സ്കൂളിൽ ചീര കൃഷി ഒരുക്കിയത്.

ബേക്കല്‍ സ്വദേശിയുടെ ഐഫോണ്‍ ട്രെയിന്‍ യാത്രക്കിടയില്‍ മോഷണം പോയി

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടയില്‍ യുവാവിന്റെ ഐഫോണ്‍ മോഷണം പോയി. ബേക്കല്‍ കുന്ന്, ഹദ്ദാദ് നഗര്‍ ഷിഫാന മന്‍സിലിലെ അഫ്‌നാസി(23)ന്റെ ഫോണാണ് മോഷണം പോയത്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ കാസര്‍കോട് റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ തിരുവനനന്തപുരത്തു നിന്നു മംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്ന അന്ത്യോദയ എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായിരുന്നു അഫ്‌നാസ്. ട്രെയിന്‍ തിരൂരില്‍ എത്തിയപ്പോള്‍ ചാര്‍ജിംഗ് പോര്‍ട്ടലില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെച്ചതായിരുന്നു ഐ ഫോണ്‍. പിന്നീട് ഉറങ്ങിപ്പോയി. ട്രെയിന്‍ കാഞ്ഞങ്ങാട് എത്തിയ സമയത്ത് ഉണര്‍ന്നപ്പോഴാണ് ഫോണ്‍ മോഷണം …

കുംബഡാജെയിലും കോഴിക്കെട്ട്; 6 പൂവന്‍കോഴികളുമായി 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കുംബഡാജെ, തലവയലില്‍ കോഴിയങ്കം നടത്തുകയായിരുന്ന മൂന്ന് പേര്‍ അറസ്റ്റില്‍. പെര്‍ഡാല, മാടത്തടുക്കയിലെ പ്രമോദ് (43), ബദിയഡുക്ക, വിദ്യാഗിരി, കഡാറിലെ ജഗദീഷ് ഷെട്ടി (58), നാരമ്പാടി, നെല്ലിയടുക്കയിലെ സുഖേഷ് (23) എന്നിവരെയാണ് ബദിയഡുക്ക എസ്‌ഐ ടി സുനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്. സ്ഥലത്ത് നിന്ന് 6 അങ്കക്കോഴികളെയും 3200 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു. തലവയല്‍ എന്ന സ്ഥലത്ത് കോഴിക്കെട്ട് നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ (ഞായര്‍) വൈകിട്ട് 6.30മണിക്ക് പൊലീസ് സംഘം സ്ഥലത്തെത്തിയത്‌. കഴിഞ്ഞ ദിവസം …

കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി തൃക്കരിപ്പൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

പയ്യന്നൂര്‍: കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി തൃക്കരിപ്പൂര്‍ സ്വദേശികളായ രണ്ട് പേര്‍ തളിപ്പറമ്പില്‍ അറസ്റ്റില്‍. സൗത്ത് തൃക്കരിപ്പൂര്‍, പൊറോപ്പാട്ടെ റായിസ മന്‍സിലില്‍ എസ്‌കെപി മുഹമ്മദ് റിയാസ് (30), എളമ്പച്ചി, കണ്ണന്‍ കൈയിലെ സിസി ഹൗസില്‍ സിസി ഫൈസല്‍ (34) എന്നിവരെയാണ് തളിപ്പറമ്പ് എസ്‌ഐ സി.ജി സാംസണും സംഘവും അറസ്റ്റു ചെയ്തത്. കുപ്പം, മരത്തക്കാട് ഐവര്‍ പരദേവത ക്ഷേത്രത്തിനു സമീപത്ത് പൊലീസ് വാഹന പരിശോധന നടത്തുന്ന സമയത്താണ് തൃക്കരിപ്പൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ എത്തിയത്. കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോ …

ജോലി തേടിയെത്തിയ യുവതിയെ തടങ്കലിലാക്കി പീഡിപ്പിച്ചു; 2 പേര്‍ അറസ്റ്റില്‍, സ്ത്രീയടക്കം രണ്ട് പേരെ തിരയുന്നു

കൊച്ചി: ജോലി തേടിയെത്തിയ യുവതിയെ തടങ്കലില്‍ വച്ച് രണ്ട് ദിവസം കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഇരിക്കാവിലെ ശ്രീരാജ് (30), തേവയ്ക്കല്‍ ജിത്ത് മാര്‍ട്ടിന്‍ (27) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ രണ്ട്, മൂന്ന് തിയതികളിലാണ് കേസിനാസ്പദമായ സംഭവം. സ്പായില്‍ മാനേജരുടെ ജോലിക്കായി ഒ.എല്‍.എക്‌സ് വഴി നൽകിയ പരസ്യം കണ്ടാണ് വിവാഹിതയായ യുവതി കളമശ്ശേരിയിൽ എത്തിയത്. ഇന്റർവ്യൂ കഴിഞ്ഞ ശേഷം യുവതിക്ക് മദ്യവും മയക്കുമരുന്നും നല്‍കി ബോധം കെടുത്തി. തുടർന്ന് രണ്ടു …

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നാളെ കാസർകോട്ട്

കാസർകോട്:തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജി നാളെ (തിങ്കൾ) കാസർകോട് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും . രാവിലെ 10. 30 ന് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന ജില്ലാതല പട്ടയമേള മന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചക്കുശേഷം 2.30 ന് കാറഡുക്ക ഗവൺമെൻറ് ഹൈസ്കൂൾ കെട്ടിടോൽഘാടനം . നാലു മണിക്ക് കാസർകോട്ട് പൊതു പരിപാടി.

സ്മാർട്ട് പെരിയ വന്ദ്യജനോത്സവം ജില്ലാതല കലാമേള നടത്തി

കാസർകോട്: സ്മാർട്ട് പെരിയ യുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായുള്ള ജില്ലാതല കലാമേള “വന്ദ്യജനോത്സവം ” നടത്തി.ചാലിങ്കാൽ ഗവ:എൽ.പി. സ്‌കൂളിൽ നടന്ന മേള നാർക്കോട്ടിക് സെൽ ഡിവൈ.എസ്പി ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്മാർട്ട് പെരിയ പ്രസിഡണ്ട് കെ.ഐ.ശ്രീവത്സൻ ആധ്യക്ഷം വഹിച്ചു. പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് അംഗം ലീല ചന്ദ്രൻ.,കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സുകുമാരൻ, ഗോപാലൻ ചാലിങ്കാൽ, വി. കുമാരൻ എന്നിവർ ആശംസകൾ നേർന്നു. സ്മാർട്ട് പെരിയ സെക്രട്ടറി ഗൗരി.പി സ്വാഗതവും …

കുമ്പള, അനന്തപുരത്ത് മാലിന്യക്കുഴിയില്‍ വീണ് യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: കുമ്പള, അനന്തപുരത്തെ ഫാക്ടറിയില്‍ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ ഓക്‌സിജന്‍ പ്രൊമാക്‌സ് ഫാക്ടറിയില്‍ ഇന്ന് (ഞായര്‍) രാവിലെ 10 മണിയോടെയാണ് അപകടം. കോഴി മാലിന്യങ്ങളിൽ നിന്നു മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറിയാണിത്.തൊഴിലാളിയും ഒഡീസ സ്വദേശിയുമായ മഹേശ്വര്‍ (19) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ താനൂജി (24)നെ മംഗ്‌ളൂരുവിലെ ആശുപത്രിയിലും സിദ്ധാനന്ദ(21)യെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫാക്ടറിയിലെ ബോയിലറില്‍ നിന്നു …

ബാറിനുള്ളില്‍ യുവതിയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു; ഏഴു പേര്‍ അറസ്റ്റില്‍

ഗുവാഹത്തി: ബാറിലെത്തിയ യുവതിയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പൊലീസ് മൂന്നു വനിതാ ബൗണ്‍സര്‍മാര്‍ ഉള്‍പ്പെടെ ഏഴു പേരെ അറസ്റ്റു ചെയ്തു. ഗുവാഹത്തി, ഖാന്‍പാറയിലെ നൈറ്റ് ക്ലബ്ബിലാണ് സംഭവം. യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. മദ്യപാനത്തിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഇതിനിടയില്‍ വനിതാ ബൗൺസറില്‍ ഒരാളെ യുവതി ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയായിരുന്നു. ഇതില്‍ പ്രകോപിരായ മറ്റു ജീവനക്കാര്‍ ചേർന്ന് യുവതിയെ മുടിയിലും വസ്ത്രത്തിലും പിടിച്ച് …

വീട് നിര്‍മ്മാണത്തിനിടെ അസ്വസ്ഥത: പാറപ്പള്ളിയിലെ സക്കറിയ വിട വാങ്ങിയത് സ്വന്തം വീടെന്ന സ്വപ്‌നം ബാക്കിയാക്കി

കാസര്‍കോട്: വീടു നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെ ഉണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. അമ്പലത്തറ, പാറപ്പള്ളിയിലെ സക്കരിയ (45)യാണ് മരിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവര്‍ ആയിരുന്നു.ഇന്നലെ (ശനി) ഉച്ചയ്ക്കാണ് സംഭവം. സ്വന്തം വീടിന്റെ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സക്കരിയക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ഇന്നു (ഞായര്‍) രാവിലെ പാറപ്പള്ളി ജമാഅത്ത് പള്ളി അങ്കണത്തില്‍ നടന്നു.പരേതരായ അബ്ദുല്‍ റഹ്‌മാന്‍- നഫീസ ദമ്പതികളുടെ …

ബദിയഡുക്കയിലും തീക്കളി: വിറക് ഡിപ്പോ കം ഗോഡൗണിനു തീയിട്ടു; അക്രമിയുടെ ദൃശ്യം സി സി ടി വി ക്യാമറയില്‍, 20 ലക്ഷത്തിന്റെ നഷ്ടം, ഓട്ടോയും കത്തിനശിച്ചു

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍മുദെ, പെരിയടുക്കയില്‍ വര്‍ക്ക് ഷോപ്പില്‍ വച്ചിരുന്ന കാറിനു തീയിട്ടതിനു പിന്നാലെ ബദിയഡുക്കയിലും തീക്കളി. ജി.മുഹമ്മദ് കാന്തില എന്നയാളുടെ ഉടമസ്ഥതയില്‍ ബദിയഡുക്ക പൊലീസ് സ്റ്റേഷനു സമീപത്ത് പ്രവര്‍ത്തിക്കുന്ന വിറക് ഡിപ്പോ കം ഗോഡൗണിനു തീയിട്ടു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പത്തു ലക്ഷം രൂപ വില വരുന്ന ചണച്ചാക്കുകളും ഗുഡ്‌സ് ഓട്ടോയും ലക്ഷകണക്കിനു രൂപയുടെ വിറകും കത്തി നശിച്ചു.ഇന്ന് (ഞായര്‍) പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. തീയാളി പടരുന്നതു കണ്ട പരിസരവാസികള്‍ വിവരം ഫയര്‍ഫോഴ്‌സിനെ …

കളനാട്ട് എസ്ഡിപിഐ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടികള്‍ നശിപ്പിച്ചു; സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: എസ്ഡിപിഐ സമ്മേളനത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പതാകകള്‍ നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ സ്‌കൂട്ടറില്‍ എത്തിയ രണ്ട് പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ഉദുമ, കുണ്ടോളംപാറയിലെ അബ്ദുല്‍ റഹ്‌മാന്റെ പരാതി പ്രകാരമാണ് കേസ്. കളനാട്ടെ ഒരു കോണ്‍ഫറന്‍സ് ഹാളിന്റെ കോമ്പൗണ്ടിനകത്ത് സ്ഥാപിച്ചിരുന്ന കൊടികളാണ് സ്‌കൂട്ടറിലെത്തിയ സംഘം നശിപ്പിച്ചത്. സെപ്തംബര്‍ 29ന് നടന്ന എസ്ഡിപിഐ പ്രവര്‍ത്തക സമ്മേളനത്തിന്റെ ഭാഗമായാണ് കൊടികള്‍ സ്ഥാപിച്ചിരുന്നതെന്നും രാത്രി ഒരു മണിയോടെ സ്കൂട്ടറിൽ എത്തിയ സംഘമാണ് നശിപ്പിച്ചതെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

കുമ്പളയില്‍ വീണ്ടും കോഴിപ്പോര്; അഞ്ച് അങ്കവാലന്മാരുമായി 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും കോഴിപ്പോര്. ഭജന മന്ദിര പരിസരത്തെ ഒഴിഞ്ഞ പൊതുസ്ഥലത്ത് കോഴി അങ്കം നടത്തുകയായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥലത്ത് നിന്ന് അഞ്ച് അങ്കക്കോഴികളെയും പിടികൂടി.ബാഡൂര്‍, ബാഡൂര്‍പദവ് ഹൗസിലെ ബി.കെ സീതാരാമ (46), കിദൂര്‍, മഹാലിംഗേശ്വര ക്ഷേത്രത്തിനു സമീപത്തെ കജൂര്‍ ഹൗസില്‍ ജെ. ദീക്ഷിത് (25) എന്നിവരെയാണ് കുമ്പള എസ്‌ഐ സന്തോഷ് വട്ടിയംവീട്ടിലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.ഇന്നലെ (ശനി) വൈകുന്നേരം ആറു മണിയോടെ ഹേരൂര്‍ മഹാവിഷ്ണു അയ്യ പ്പ …

മുളിയാർ പഞ്ചായത്തിൽ കെ നീലകണ്ഠൻ എം.എൽ.എ വികസന സദസ്സ് നടത്തി

മുളിയാർ: കെ. നീലകണ്ഠൻ എം എൽ എ യുടെ നേതൃത്വത്തിൽ മുളിയാർ ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികളും ഭാവിയിൽ ഏറ്റെടുക്കേണ്ട വികസന പ്രവർത്തനങ്ങളും സംബന്ധിച്ച് സദസ്സ് വിശദമായി ചർച്ച ചെയ്തു.കെ. നീലകണ്ഠൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.പഞ്ചായത്തിൽ നിലവിൽ നടപ്പാക്കിവരുന്ന വിവിധ വികസന പദ്ധതികൾ, പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങൾ, ഭാവിയിൽ എം.എൽ.എയുടെ മേൽനോട്ടത്തിൽ ഏറ്റെടുക്കേണ്ട വികസന പ്രവർത്തനങ്ങൾ എന്നിവ യോഗം ചർച്ച …

കെ.ടി.അബ്ദുല്ല ഫൈസി വെളിമുക്ക് കുണിയ ഖാസിയായി ചുമതലയേറ്റു

പൊയ്‌നാച്ചി : കുണിയ ഷറഫുൽ ഇസ് ലാം ജമാഅത്ത് മഹല്ല് ഖാസിയായി കെ.ടി അബ്ദുല്ല ഫൈസി വെളിമുക്ക് സ്ഥാനമേറ്റു. കുണിയ മഹല്ലിന് പുറമേ മൈലാട്ടി , പുളിക്കാൽ, പാണ്ടിക്കണ്ടം, അരിയിൽ, ചെറുകര, പൊയിനാച്ചി, മാണിമൂല മഹല്ലുകളുടെ ഖാസി സ്ഥാനാരോഹണ ചടങ്ങും ഇതോടൊപ്പം നടന്നു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്ഥാനാരോഹണത്തിന് കാർമികത്വം വഹിച്ചു.ഇബ്രാഹിം മുഹമ്മദ് അധ്യക്ഷത വഹിച്ചു .ജില്ലയിലെ പട്ള, കർണാടകയിലെ …

ഭൂമിയുടെ ന്യായവില കുറക്കണം: കേരള കോൺഗ്രസ്

​വെള്ളരിക്കുണ്ട്: സംസ്ഥാനത്ത് നിലവിലുള്ള ഭൂമിയുടെ ന്യായവില സാധാരണക്കാരെ ദുരിതത്തിലാക്കുന്നതും റിയൽ എസ്റ്റേറ്റ്-നിർമ്മാണ മേഖലകളെ സ്തംഭിപ്പിക്കുന്നതുമാണെന്ന് കേരള കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ന്യായവില ഉടൻ കുറവ് ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.​നിലവിൽ വിപണിമൂല്യത്തേക്കാൾ പലമടങ്ങ് ഉയർന്ന തുകയാണ് പലയിടങ്ങളിലും ന്യായവിലയായി നിശ്ചയിച്ചിട്ടുള്ളത്. ഇത് കാരണം ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും വൻ തുക സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമായി നൽകേണ്ടിവരുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമി വാങ്ങി വീട് വെക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരെയും, മക്കളുടെ വിവാഹം, …

വീട് കുത്തിത്തുറന്ന് ആറരപവന്റെ ആഭരണങ്ങള്‍ കവര്‍ന്നു

ഇരിക്കൂര്‍: വീട് കുത്തിത്തുറന്ന് ആറരപവന്റെ ആഭരണങ്ങളും അയ്യായിരം രൂപയും കവര്‍ന്നു. പടിയൂര്‍ പെരുവംപറമ്പിലെ രമേശന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്. കഴിഞ്ഞ 30നും ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം നാലുമണിക്കുമിടയിലാണ് കവര്‍ച്ച നടന്നത്. മാമാനം ക്ഷേത്രജീവനക്കാരനായ രമേശന്‍ വീട് പൂട്ടി എറണാകുളത്തേക്ക് പോയതായിരുന്നു. വീട്ടിലെ ചെടികള്‍ നനക്കാനും മറ്റും അയല്‍വാസിയായ വി.എം.പ്രവീണിനെ ഏല്‍പ്പിച്ചിരുന്നു. 30ന് പ്രവീണ്‍ വെള്ളം നനച്ചിരുന്നു. ഒന്നാം തീയതി മഴയായതിനാല്‍ വെള്ളം നനക്കാന്‍ വന്നില്ല. ഇന്നലെ വെള്ളം നനക്കാനെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് …