കുമ്പള: കുമ്പള ടൗണിലെ ബസ് സ്റ്റാൻഡ് പ്രശ്നം സംഘർഷത്തിലേക്ക് മാറുന്നു .പഞ്ചായത്ത് അധികൃതരും പോലീസും പ്രകടിപ്പിക്കുന്ന നിസംഗത സംഘർഷം നിയന്ത്രണാതീതമാക്കുമെന്ന് യാത്രക്കാരരും ജനങ്ങളും ഭയക്കുന്നു. അക്രമികൾക്കെതിരെ നടപടിയെടു ത്തില്ലെങ്കിൽ ശനിയാഴ്ച അനിശ്ചിതകാല പണിമുടക്കാരംഭിക്കുമെന്ന് ബസ് ജീവനക്കാർ മുന്നറിയിച്ചു. കുമ്പള ടൗണിൽ 40 ലക്ഷത്തോളം രൂപ പഞ്ചായത്ത് ഫണ്ടിൽ നിന്നെടുത്തു പണിഞ്ഞ ബസ് വെയിറ്റിംഗ് ഷെഡ്ഡിനുമുന്നിൽ യാത്രക്കാരെ ഇറക്കരുതെന്നും മുഴുവൻ യാത്രക്കാരെയും ടൗണിലെ റോഡ് സൈഡിലെ പഴയ ബസ് സ്റ്റോപ്പിൽ ഇറക്കിയ ശേഷം പുതുതായുണ്ടാക്കിയ സ്റ്റാൻഡിൽ പാർക്ക് ചെയ്യണമെന്നുമുള്ള ഒരുവിഭാഗം വ്യാപാരികളുടെ വാക്കേറ്റമാണ് ഇന്നുണ്ടായ സംഘർഷത്തിനു കാരണമെന്നു പറയുന്നു. ഇതിനിടയിൽ യൂത്ത് വിംഗ് പ്രവർത്തകർ കണ്ടക്ടറോടു തട്ടിക്കയറുകയും ബാഗ് പാടിച്ചു പറിക്കാൻ ശ്രമിക്കുകയും ചെയ്തുവത്രെ. ഇതോടെ കൂടുതൽ ബസ്ജീവനക്കാരും ഓട്ടോ -ടാക്സി ജീവനക്കാരും ബസ് ജീവനക്കാർക്കു പിന്തുണയുമായി തടിച്ചു കൂടി. പോലീസ്സ്ഥലത്ത്എത്തിയാണ് സംഘർഷം ലഘൂകരിച്ചത്.കുമ്പളമെർച്ചന്റ്സ് യൂത്ത് വിംഗ് പ്രവർത്തകർ വൈകിട്ട് സീതാംഗോളിയിൽ ഒത്തു കൂടിയശേഷം മുള്ളേരിയിൽ നിന്ന് കുമ്പളയിലേക്ക് വരികയായിരുന്ന ഗുരുവായൂരപ്പൻ ട്രാവൽസ് ബസ്സിൽ കയറുകയും കുമ്പളയിൽഎത്തിയപ്പോൾ പഴയസ്റ്റാന്റിലേക്കു പോകണമെന്നു മാശ പോകണമെന്നു വാശി പിടിക്കുകയുമായിരുന്നുവത്രെ. വാക്കേറ്റം സംഘർഷത്തോടടുത്തതോടെ ടാക്സി – ഓട്ടോ ഡ്രൈവർമാരും കൂടുതൽ ബസ് ജീവനക്കാരും സംഭവസ്ഥലത്തു തടിച്ചു കൂടുകയായിരുന്നു. ഒപ്പം നാട്ടുകാരും യാത്രക്കാരും കൂടി ചേർന്നതോടെ പോലീസ് സംഘം സ്ഥലത്തെത്തുകയും , ഇനി ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ എല്ലാത്തിനെയും അകത്താക്കുമെന്ന് പതിവുപോലെ താക്കീതു ചെയ്യുകയുമായിരുന്നു. ഇതിനിടയിൽ യുത്ത് വിംഗ് പ്രവർത്തകർ പല വഴിക്കു തിരിച്ചു നടന്നു. മുമ്പും പലതവണ ഇത്തരം ഉപദേശം പോലീസ് നൽകിയെങ്കിലും സ്ഥിതി ആവർത്തിക്കുന്നതിൽ യാത്രക്കാർ അധികൃതരെ പരിഹസിച്ചു. നിയമം നടപ്പാക്കാൻ പോലീസ് തയ്യാറായില്ലെങ്കിൽനാട്ടുകാർ അതിനു മുന്നോട്ടുവന്നേക്കുമെന്ന് താക്കീതും ഉയർന്നു .കുമ്പളയിൽ അടുത്തിടെയായി ഈ പ്രശ്നം ആവർത്തിക്കുന്നത് ജനങ്ങളിൽആശങ്കയും ഭീതിയും ഉയർത്തുന്നുണ്ട്. ദീർഘവീക്ഷണമോ നിയമബോധമോ ഇല്ലാത്ത കളിയാണ് പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിലും കളിച്ചു കൊണ്ടിരിക്കുന്നതെന്നു യാത്രക്കാർ പറയുന്നു. ഇതേ മനോഭാവമാണു തുടരുന്നതെങ്കിൽ സ്ഥിതിഗതികൾ ഇതിനപ്പുറത്തേക്ക് കടക്കുമെന്നും ക്രമസമാധാനം കൈവിടുമെന്നും യാത്രക്കാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.







