മംഗ്ളൂരു: ഉരുളക്കിഴങ്ങ് ചിപ്‌സിനിടയില്‍ ഒളിപ്പിച്ചു കടത്തി കൊണ്ടുവന്ന 1.333 കിലോ എം ഡി എം എയുമായി കാസർകോട്,പടന്ന, മൂസ ഹാജി മുക്ക് സ്വദേശിയും കൂട്ടാളിയും മംഗ്‌ളൂരു വിമാനതാവളത്തില്‍ അറസ്റ്റിലായി. ഫക്രുദ്ദീന്‍ അലി അഹമ്മദിനെയും മൂന്നാര്‍ സ്വദേശിയായ സഹായിയേയുമാണ് മംഗ്‌ളൂരു കസ്റ്റംസ് പിടികൂടിയത്. മസ്‌ക്കറ്റില്‍ നിന്നും എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന പടന്ന സ്വദേശിയുടെ ചെക്ക്- ഇന്‍ ബാഗേജ് കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു കണ്ടെത്തിയത്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാര്‍ സ്വദേശിയെ കൂടി വലയിലാക്കിയത്. വിശദമായ അന്വേഷണം തുടരുന്നു.








