കുട്ടികളുടെ ഭക്ഷണവും ആരോഗ്യവും

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ ഭക്ഷണത്തിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. ഇന്ന് ജങ്ക് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ, അമിതമായി പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം കുട്ടികളിൽ വർധിച്ചുവരുന്നു. ഇവയുടെ ദോഷഫലങ്ങളെക്കുറിച്ച് മാതാപിതാക്കളിൽ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.

  1. എന്താണ് ജങ്ക് ഫുഡ്? കുട്ടികൾക്ക് എത്രത്തോളം നൽകാം?

കൊഴുപ്പ്, പഞ്ചസാര, ഉപ്പ്, കലോറി എന്നിവ കൂടുതലും പോഷകാംശങ്ങൾ കുറവുമായ ഭക്ഷണങ്ങളെയാണ് ജങ്ക് ഫുഡ് എന്നു വിളിക്കുന്നത്.

അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ , പോഷകഗുണം കുറഞ്ഞ ഭക്ഷണങ്ങൾ, കഫീൻ അല്ലെങ്കിൽ കൃത്രിമ നിറങ്ങൾ അടങ്ങിയ പാനീയങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, പഞ്ചസാര ചേർത്ത പാനീയങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

പ്രധാന ഉദാഹരണങ്ങൾ:

  • ഇൻസ്റ്റന്റ് നൂഡിൽസ്.
  • പാക്കറ്റ് സ്നാക്കുകളും ചിപ്സും.
  • ബർഗർ, പിസ്സ, ഫ്രൈഡ് ഫുഡ്.
  • പഞ്ചസാര കൂടുതലുള്ള പാനീയങ്ങൾ.
  • കാർബണേറ്റഡ് പാനീയങ്ങളും കഫീൻ അടങ്ങിയ പാനീയങ്ങളും.
  • ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ.

കുട്ടികൾക്ക് ഇത്തരം ഭക്ഷണങ്ങൾ ദിവസവും നൽകുന്നത് ഉചിതമല്ല. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മാർഗനിർദേശപ്രകാരം ഇത്തരം ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണം. പൂർണമായും ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആഴ്ചയിൽ ഒന്നിലധികം തവണ നൽകരുത്. നൽകുന്ന അളവും കുട്ടിയുടെ പ്രായത്തിനും ഭക്ഷണാവശ്യങ്ങൾക്കും അനുസൃതമായിരിക്കണം.

  1. ജങ്ക് ഫുഡ് കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

ജങ്ക് ഫുഡിൽ ആവശ്യമായ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ കുറവായിരിക്കാം. തുടർച്ചയായ ഉപയോഗം മൂലം:

  • അമിതവണ്ണവും ശരീരഭാര വർധനവും.
  • കൊളസ്ട്രോൾ, രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത.
  • ഹൃദ്രോഗ സാധ്യത വർധിക്കൽ.
  • പല്ല് കേടാകലും പോഷകാഹാരക്കുറവും.
  • കഫീൻ മൂലം ഉറക്കക്കുറവ്, ഉത്കണ്ഠ, പെരുമാറ്റ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം.
  1. ജങ്ക് ഫുഡ് ഉപയോഗം എങ്ങനെ നിയന്ത്രിക്കാം?
  • വീട്ടിൽ തയ്യാറാക്കുന്ന പുതിയതും പോഷകസമൃദ്ധവുമായ ഭക്ഷണം നൽകുക.
  • പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണം കുറയ്ക്കുക.
  • പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബൽ പരിശോധിച്ച് വാങ്ങുക.
  • കൃത്രിമ നിറങ്ങളും രുചിവർധകങ്ങളും കൂടുതലുള്ള ഭക്ഷണങ്ങൾ നിയന്ത്രിക്കുക.
  • ചെറുപ്പം മുതൽ തന്നെ കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുക.
  1. ഭക്ഷണത്തിലെ പോഷകാംശങ്ങളുടെ സന്തുലിതാവസ്ഥ എങ്ങനെയായിരിക്കണം?

കുട്ടികളുടെ പ്രായം, ഭാരം, വളർച്ച, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയ്ക്കനുസരിച്ചായിരിക്കണം ഭക്ഷണം നൽകേണ്ടത്.

  • പ്രോട്ടീൻ: ശരീരത്തിന്റെയും പേശികളുടെയും വളർച്ചയ്ക്ക്.
  • കാർബോഹൈഡ്രേറ്റ്: ശരീരത്തിന് ഊർജം നൽകാൻ.
  • കൊഴുപ്പ്: തലച്ചോറിന്റെ വളർച്ചയ്ക്കും വിറ്റാമിനുകളുടെ ആഗിരണത്തിനും.
  • വിറ്റാമിനുകളും ധാതുക്കളും: ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും.

ധാന്യങ്ങൾ, ചെറുധാന്യങ്ങൾ, പയർവർഗങ്ങൾ, മുട്ട, മത്സ്യം, പാൽ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ട്രാൻസ് ഫാറ്റും അധിക പഞ്ചസാരയും ഒഴിവാക്കണം.

  1. കുട്ടികൾക്ക് ജ്യൂസുകളും പാക്കറ്റ് പാനീയങ്ങളും നല്ലതാണോ?

പാക്കറ്റ് ജ്യൂസുകളിൽ പഞ്ചസാര കൂടുതലായിരിക്കാം. അവയ്ക്ക് പുതിയ പഴങ്ങൾ പകരമാവില്ല. പഴച്ചാറിനേക്കാൾ മുഴുവൻ പഴം കഴിക്കുന്നതാണ് നല്ലത്.

ഇന്ത്യൻ അക്കാദമി ഒഫ് പീഡിയാട്രിക്സ് മാർഗനിർദേശപ്രകാരം:

  • 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പഴച്ചാർ നൽകരുത്.
  • 2–5 വയസ്സുള്ള കുട്ടികൾക്ക് നൽകിയാൽ ദിവസത്തിൽ പരമാവധി 125 മില്ലി.
  • 5–18 വയസ്സുള്ള കുട്ടികൾക്ക് നൽകിയാൽ ദിവസത്തിൽ പരമാവധി 250 മില്ലി.

ഇവ പരമാവധി അളവുകളാണ്. എല്ലാ ദിവസവും പഴച്ചാർ നൽകേണ്ടതില്ല. കുടിക്കാൻ ശുദ്ധജലമാണ് ഏറ്റവും നല്ലത്.

  1. കുട്ടികൾക്ക് പാൽ പോഷക സപ്ലിമെന്റുകൾ ആവശ്യമാണോ?

വിപണിയിൽ ലഭിക്കുന്ന മാൾട്ട് അടിസ്ഥാനമാക്കിയുള്ള പാൽ സപ്ലിമെന്റുകൾ എല്ലാ കുട്ടികൾക്കും ആവശ്യമില്ല. ഇവയിൽ അധിക പഞ്ചസാരയും ഭക്ഷ്യ അഡിറ്റീവുകളും ഉണ്ടായിരിക്കാം.

പാൽ, തൈര്, മുട്ട, പയർവർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിലൂടെ കുട്ടികൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കും. വൈദ്യപരമായി. ആവശ്യമുള്ളപ്പോൾ മാത്രം ഡോക്ടറുടെ നിർദേശപ്രകാരം സപ്ലിമെന്റുകൾ നൽകുക.

  1. വീട്ടിൽ തയ്യാറാക്കുന്ന പിസ്സ, ബർഗർ, സമോസ എന്നിവ ആരോഗ്യകരമാണോ?

വീട്ടിൽ തയ്യാറാക്കുന്നതാണെങ്കിലും മൈദ, എണ്ണ, ഉപ്പ്, കൊഴുപ്പ് എന്നിവ അമിതമായി ഉപയോഗിച്ചാൽ അവ ആരോഗ്യത്തിന്. ഹാനികരമാകാം.

അതുകൊണ്ട്:

  • മൈദയ്ക്ക് പകരം ഗോതമ്പും മുഴുധാന്യങ്ങളും ഉപയോഗിക്കുക.
  • എണ്ണയും ഉപ്പും കുറച്ച് ഉപയോഗിക്കുക.
  • പുതിയ പച്ചക്കറികൾ ഉൾപ്പെടുത്തുക.
  • വറുത്ത ഭക്ഷണങ്ങൾക്കുപകരം വേവിച്ചതോ കുറഞ്ഞ എണ്ണയിൽ തയ്യാറാക്കിയതോ നൽകുക.
  • ഒരേ എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.
  1. നെയ്യും വെണ്ണയും കുട്ടികൾക്ക് നല്ലതാണോ?

നെയ്യും വെണ്ണയും പൂർണമായി ഒഴിവാക്കേണ്ടതില്ല. എന്നാൽ ഇവയിൽ സാച്ചുറേറ്റഡ് കൊഴുപ്പ് കൂടുതലായതിനാൽ മിതമായി ഉപയോഗിക്കണം. മത്സ്യം, നട്സ്, ആരോഗ്യകരമായ സസ്യ . എന്നിവയ്ക്ക് മുൻഗണന നൽകണം.

  1. കുട്ടികൾ വീട്ടിലെ ഭക്ഷണം കഴിക്കാൻ താൽപര്യം കാണിക്കുന്നില്ലെങ്കിൽ. എന്തുചെയ്യണം?
  • വ്യത്യസ്ത നിറങ്ങളിലും രുചികളിലുമുള്ള ഭക്ഷണങ്ങൾ പരിചയപ്പെടുത്തുക.
  • പുതിയ ഭക്ഷണങ്ങൾ ചെറിയ . പലതവണ നൽകുക.
  • കുട്ടികളെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കരുത്.
  • കൃത്യമായ ഭക്ഷണസമയം പാലിക്കുക.
  • മാതാപിതാക്കൾ ആരോഗ്യകരമായ ഭക്ഷണശീലം മാതൃകയാക്കുക.
  • കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക.
  • ഭക്ഷണസമയത്ത് ടി.വി., മൊബൈൽ എന്നിവ ഒഴിവാക്കുക. I
  1. കായികപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ എനർജി ഡ്രിങ്ക്സ് കുടിക്കാമോ?

എനർജി ഡ്രിങ്കുകളിൽ കഫീനും പഞ്ചസാരയും കൂടുതലായിരിക്കാം. ഇവ കുട്ടികളിൽ ഹൃദയമിടിപ്പ് വർധിക്കൽ, ഉറക്കക്കുറവ്, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.

കുട്ടികളും കൗമാരക്കാരും കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകൾ ഉപയോഗിക്കരുതെന്നാണ് ഇൻഡ്യൻ അക്കാദമി ഒഫ് പീഡിയാട്രിക്സ് മാർഗനിർദേശം.

കായികപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക്:

  • ആവശ്യത്തിന് വെള്ളം കുടിക്കുന്ന ശീലം വളർത്തുക.
  • കായികപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സമീകൃതാഹാരം നൽകുക.
  • മത്സരങ്ങൾക്ക് മുമ്പും ശേഷവും പോഷകസമൃദ്ധമായ ഭക്ഷണം നൽകുക.
  • ദീർഘനേരം നീളുന്ന കഠിനമായ വ്യായാമങ്ങളിൽ ദ്രാവകങ്ങളുടെയും ഇലക്ട്രോലൈറ്റുകളുടെയും ആവശ്യമുണ്ടെങ്കിൽ ഡോക്ടറുടെയോ സ്പോർട്സ് ന്യൂട്രീഷൻ വിദഗ്ധന്റെയോ ഉപദേശം തേടുക.

സാധാരണയായി കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ ആവശ്യമില്ല. ആവശ്യത്തിന് വെള്ളവും സമീകൃതാഹാരവുമാണ് ഏറ്റവും നല്ലത്.

പ്രധാന സന്ദേശം
……………
കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ശരിയായ ഭക്ഷണശീലം വളരെ പ്രധാനമാണ്. ജങ്ക് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ, അധിക പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, എനർജി ഡ്രിങ്കുകൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം.

വീട്ടിൽ തയ്യാറാക്കുന്ന പുതിയതും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കുട്ടികൾക്ക് നൽകാം.

ആരോഗ്യകരമായ ഭക്ഷണം – ആരോഗ്യവാനായ കുട്ടി – ശക്തമായ സമൂഹം- അതാവട്ടെ രക്ഷിതാക്കളുടെ ലക്ഷ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page