കൂട്ടുകാര്‍ക്കൊപ്പം കളിക്കവെ ആറു വയസ്സുകാരന്‍ ഫ്ലാറ്റിന്റെ 11-ാം നിലയില്‍ നിന്ന് വീണു മരിച്ചു

മുംബൈ: കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ ആറു വയസ്സുകാരന്‍ ഫ്‌ളാറ്റിന്റെ പതിനൊന്നാം നിലയില്‍ നിന്ന് വീണ് മരിച്ചു. നയ്ഗാവ്, ഈസ്റ്റില്‍ നവ്ഘര്‍ ടവറില്‍ താമസിക്കുന്ന മിലിത് സുത്താര്‍ (6) ആണ് മരിച്ചത്. ഫ്‌ളാറ്റില്‍ താമസക്കാരായ കുട്ടികള്‍ക്കൊപ്പം ഫ്‌ളാറ്റിന്റെ ഇടനാഴിയില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചക്കിടയില്‍ ഫയര്‍ സേഫ്റ്റി പൈപ്പില്‍ ഇടിച്ചാണ് താഴേക്ക് പതിച്ചത്. ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മിലിത്തിന്റെ മാതാവ് രണ്ടാഴ്ച മുമ്പാണ് മരണപ്പെട്ടത്. മകനെ ബോര്‍ഡിങ് സ്‌കൂളില്‍ ചേര്‍ക്കാൻ പിതാവ് തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് ദാരുണമായ അപകടം ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ ബസ് സ്റ്റോപ്പ് പ്രശ്നം വീണ്ടും ; മർച്ചന്റ്സ് യൂത്ത് വിങ്ങും ബസ്‌ ജീവനക്കാരും തമ്മിൽ സംഘർഷം; പൊലീസ് താക്കീത് ചെയ്തു വിട്ടു; നടപടിയില്ലെങ്കിൽ ശനിയാഴ്ച മുതൽ ബസ് പണിമുടക്കെന്നു ജീവനക്കാർ
Scroll to top

You cannot copy content of this page