തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേയ്ക്ക് 121 കിലോ സ്വര്‍ണ്ണം സംഭാവനയായി നല്കി. ചെന്നൈ സ്വദേശിയായ വര്ധമാന് ജയിൻ എന്ന ഭക്തനാണ് സ്വര്‍ണ്ണം നല്‍കിയത്. തിരുപ്പതി ദേവസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു വ്യക്തി നല്കുന്ന ഏറ്റവും വലിയ സ്വര്‍ണ സംഭാവനയാണ് വര്ധമാന് ജയിനിന്റേത്. 150 കോടിയോളം വില മതിക്കുന്ന സ്വര്‍ണാഭരണങ്ങൾ ആചാര വിധി പ്രകാരമാണ് നിര്‍മ്മിച്ചിട്ടുള്ളത്. 15മാസം കൊണ്ടാണ് കിരീടം, ഭുജകീര്ത്തികള്, ശംഖ്, ചക്രം, അഭയഹസ്തങ്ങള്‍ തുടങ്ങിയ ആഭരണങ്ങള്‍ നിര്‍മ്മിച്ച് സംഭാവനയായി സമര്‍പ്പിച്ചത്.








