ചെറുവത്തൂർ: കാരിയിൽ ശ്രീകുമാർ സ്മാരക വായനശാല ഗ്രന്ഥാലയം പ്രവർത്തകർ സംസ്ഥാന ലൈബ്രറി കൗൺസിൽ ‘പരസ്പരം’ കർമ്മ പദ്ധതിയുടെ ഭാഗമായി ഒത്തുചേർന്നു. വായനശാല പ്രവർത്തനം ജനകീയമായി വിപുലമാക്കാൻ പരിപാടികൾ ആവിഷ്കരിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് സുനിൽ പട്ടേന ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എൻ മോഹനൻ അധ്യക്ഷത്ത വഹിച്ചു.
ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി തമ്പാൻ, കൗൺസിൽ അംഗം എൻ ഷൈജു,എ കെ കൃഷ്‌ണൻ,ടി രാജൻ,പി കെ രമ,ടി വി മധു,ടി മാധവൻ,കെ ശ്രീജ,എൻ സുനിൽകുമാർ, കെ അമൽരാജ്, എൻ അനിൽകുമാർ, കെ വി മഹേഷ്,ഏ ടി സുനിൽകുമാർ, വായനശാല സെകട്ടറി ടിവി ജയചന്ദ്രൻ, എക്സി.അംഗം ടി വി അശോകൻപ്രസംഗിച്ചു. കാരിയിൽ ശ്രീകുമാർ ക്ലബ്ബ് 45-ാം വാർഷികത്തിനു ലോഗോ ക്ഷണിച്ചു . ജനുവരി മുതൽ ഏപ്രിൽ വരെ വിവിധ കലാ- കായിക- സാംസ്‌കാരിക പരിപാടികളോടെയാണ് വാർഷികം. ലോഗോ ഡിസംബർ 2 ന് മുമ്പു ലഭിക്കണം.







