എബി തോമസ് മാർത്തോമാ ഭദ്രാസന മീഡിയ കമ്മിറ്റിയിലേക്ക് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ അഭിനന്ദനം
ഡാലസ്: നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനത്തിന്റെ മീഡിയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ മാധ്യമപ്രവർത്തകനും സാമൂഹിക-സഭാ പ്രവർത്തകനുമായ എബി തോമസിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അഭിനന്ദിച്ചു .അമേരിക്കൻ മലയാളി മാധ്യമരംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വവും സജീവ സാന്നിധ്യവുമാണ് എബി തോമസ്. മാധ്യമപ്രവർത്തനത്തോടൊപ്പം സഭാ-സാമൂഹിക മേഖലകളിലും സജീവമായി ഇടപെട്ടുവരുന്ന അദ്ദേഹം, ഡാലസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്. മണ്ഡലം അസംബ്ലി അംഗമായും പ്രവർത്തിച്ചിട്ടുണ്ട് .ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ സജീവ പ്രവർത്തകനായ എബി തോമസിന്റെ …