കാസർകോട്: ബഹ്റൈൻ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി മുൻ പ്രവാസിയും തളങ്കര സ്വദേശിയുമായ രോഗിക്ക് ചികിത്സാ സഹായം കൈമാറി. കാസർകോട് മണ്ഡലം മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ കല്ലട്ര മാഹിൻ ഹാജി എംഎൽഎ ചികിത്സാ സഹായം കൈമാറി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കെഎംസിസി എന്നും മുൻപന്തിയിലാണെന്നും, സമൂഹത്തിലെ അർഹരായവരെ സഹായിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ബഹ്റൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട അധ്യക്ഷത വഹിച്ചു. കെഎംസിസി കാസർകോട് മണ്ഡലം സെക്രട്ടറി ശംസുദ്ധീൻ ലീഗ് മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട്, സെക്രട്ടറി ടി.എം. ഇഖ്ബാൽ, ബഹ്റൈൻ കെഎംസിസി കാസർകോട് ജില്ലാ സെക്രട്ടറി റിയാസ് പട്ട്ള, മുസ്ലിം ലീഗ് നേതാക്കളായ കുഞ്ഞാമു ഹാജി, ബഷീർ തൊട്ട, അൻവർ ചേരങ്കൈ, കെഎംസിസി നേതാക്കളായ ഹുസൈൻ പാറക്കട്ട, അബ്ബാസ് ചെമനാട്, കാസിം ചാല, അഷ്റഫ് ചാല, ഉദുമ മണ്ഡലം കെഎംസിസി പ്രസിഡന്റ് റഹ്മാൻ കട്ടക്കാൽ, മനാഫ് ചെമ്മനാട്, മുഹ്സിൻ ചെമ്മനാട്, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഹാരിസ് ബദിര, കെഎംസിസി ജില്ലാ കോർഡിനേറ്റർ കുഞ്ഞാമു ബെദിരപ്രസംഗിച്ചു. മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ എം എച്ച് മുഹമ്മദ് , അബ്ദുറഹ്മാൻ കാസി, നാസർ ചായിൻറടി എസ് മുഹമ്മദ് കുഞ്ഞ് സംബന്ധിച്ചു.കാസർകോട് മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് നവാസ് ചേരൂർ നന്ദി പറഞ്ഞു.അർഹരായവർക്ക് കൈത്താങ്ങായി പ്രവാസി സമൂഹത്തിന്റെ കാരുണ്യവും സഹകരണവും ഉറപ്പാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു.







