കാലിക്കടവിലെ മയക്കുമരുന്നു വേട്ട; സൂത്രധാരന്‍ എറണാകുളത്ത് പിടിയില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 130 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ സൂത്രധാരന്‍ പിടിയില്‍. എറണാകുളം സ്വദേശിയായ ആബിദ് എന്നയാളാണ് പിടിയിലായത്. ഇയാളെ ചന്തേരയില്‍ എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തും.
എറണാകുളം, പെരുമ്പാവൂര്‍, അറക്കപ്പൊടി സ്വദേശികളായ പിഎ അബ്ദുല്‍ സലാം (27), കെഎച്ച് മുഹമ്മദ് ഹുസൈന്‍ (28), പിഎ അബ്ബാസ് (50) എന്നിവരെ ഞായറാഴ്ച രാവിലെ അറസ്റ്റു ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് ടീമും ചന്തേര എസ്‌ഐ മനു പി ചെറിയാനും കാലിക്കടവ് ദേശീയപാതയിൽ കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു കടത്തു സംഘം അറസ്റ്റിലായത്. കാസര്‍കോട്ടേക്ക് കടത്തുകയായിരുന്നു മയക്കുമരുന്നെന്നു പൊലീസ് പറഞ്ഞു.
അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മയക്കു മരുന്നു കടത്തിന്റെ സൂത്രധാരന്‍ ആബിദാണെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് എറണാകുളം പൊലീസിന്റെ സഹായത്തോടെയാണ് ആബിദിനെ കസ്റ്റഡിയിലെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page