കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം

കാസര്‍കോട്: കാസര്‍കോട്, കൊറക്കോട്ട് പതിനഞ്ചുകാരനുള്‍പ്പെടെ ആറു പേര്‍ക്ക് കുത്തേറ്റു. കൊറക്കോട്, ബിലാല്‍ മസ്ജിദിന് സമീപത്തെ ജാഫര്‍ സാദിഖ് (23), അബ്ദുല്‍ കരിം (50), കെ അബ്ദുല്‍ ഫത്താഹ് (34), തെരുവത്ത് സിറാമിക്‌സ് റോഡിലെ മുഹമ്മദ് മര്‍വാന്‍ മനാസിര്‍ (23), 15,17 വയസ്സുള്ള മറ്റു രണ്ട് പേര്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തില്‍ കൊറക്കോട്ടെ ഇമ്രാന്‍, ബാങ്കോട്ടെ സനാഫ്, കൊറക്കോട്ടെ അഹമ്മദ്, ബാങ്കോട്ടെ ബാസിത് എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
ഇന്നലെ (ശനി) രാത്രി ഏഴരമണിയോടെ കൊറക്കോട്ടെ ഒരു കടയുടെ സമീപത്താണ് കേസിനാസ്പദമായ സംഭവം. കേസിലെ പരാതിക്കാരനായ ജാഫര്‍ സാദിഖ് ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച എട്ടു പവന്‍ സ്വര്‍ണാഭരണങ്ങളില്‍ 30 ഗ്രാം തൂക്കമുള്ള മോതിരം കൊടുക്കാത്തതിന്റെ പേരില്‍ അസഭ്യം പറഞ്ഞതിന്റെ വിരോധത്തിലാണ് അക്രമം നടത്തിയതെന്നു കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page