കുമ്പള: സഹകരണ മേഖലയിലെ സംസ്ഥാനത്തെ ആദ്യ സോളാര്‍ ഇ.വി ചാര്‍ജിംഗ് സ്‌റ്റേഷന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ 10ന് രാവിലെ 10.30ന് മന്ത്രി എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. എകെഎം അഷ്‌റഫ് എംഎല്‍എ ആധ്യക്ഷ്യം വഹിക്കും.
കാര്‍, സ്‌കൂട്ടര്‍, ഓട്ടോറിക്ഷ എന്നിവ ഇവിടെ ചാര്‍ജ് ചെയ്യാന്‍ കഴിയും. ഇതിനു പുറമെ ജില്ലാ സഹകരണ ആശുപത്രിയുടെ ചെങ്കള, മുള്ളേരിയ ആശുപത്രികളിലും സോളാര്‍ ഇ.വി ചാര്‍ജിംഗ് സ്‌റ്റേഷന്‍ സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെ വാട്ടര്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം നിര്‍വഹിക്കുന്നതാണ്. പഞ്ചായത്ത് പ്രസിഡന്റ് വിപി അബ്ദുല്‍ ഖാദര്‍, ജോ. രജിസ്ട്രാര്‍, കെ.വി സതീഷ് ചന്ദ്രന്‍, അനര്‍ട്ട് എഞ്ചിനീയര്‍ കെ.എസ് താജുദ്ദീന്‍ തങ്ങള്‍, എക്‌സി. എഞ്ചിനീയര്‍ എംകെ പ്രസീത, ജനപ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.







