കാസര്‍കോട്: മൂന്നു വ്യത്യസ്ത സംഭവങ്ങളില്‍ ജില്ലയില്‍ കുട്ടി ഉള്‍പ്പെടെ നാലു പേരെ കാണാതായി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു 15 കാരിയെ ആണ് കാണാതായത്. ഇന്നലെ (ഞായര്‍) രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് പെണ്‍കുട്ടിയെ കാണാതായ കാര്യം വീട്ടുകാര്‍ അറിഞ്ഞത്. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബംബ്രാണയില്‍ നിന്ന് കാജല്‍ (25)എന്ന യുവതിയെയാണ് കാണാതായത്. ആഗസ്റ്റ് അഞ്ചിന് രാവിലെ 10 മണിക്ക് വീട്ടില്‍ നിന്നു പോയ കാജല്‍ പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നു സഹോദരി കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കുമ്പള പൊലീസ് കേസെടുത്തു.
നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു യുവതിയെയും കുഞ്ഞിനെയുമാണ് കാണാതായത്. മംഗ്‌ളൂരു സ്വദേശിനിയായ യുവതിയെയും കുഞ്ഞിനെയും നീലേശ്വരത്തെ ഭര്‍തൃവീട്ടില്‍ നിന്നാണ് കാണാതായത്. ഭര്‍തൃവീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്തു.







