ഫ്രീഡം ക്വിസ് വിവാദം: കുറ്റക്കാർക്കെതിരെ കർശന നടപടി വേണം: എ.കെ എസ് ടി യു

​കാസർകോട് :കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളിൽ നടന്ന ഫ്രീഡം ക്വിസ് മത്സരത്തിൽ ചരിത്രവിരുദ്ധമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിഎന്ന ആരോപണത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് എ കെ എസ് ടി യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
​ചരിത്രത്തിന്റെ പിൻബലമില്ലാത്തതും തെറ്റായതുമായ ചില ചോദ്യങ്ങളാണ് കുട്ടികൾക്ക് നൽകിയതെന്നു ആരോപിച്ചു. തെറ്റായ ചോദ്യങ്ങൾ തയ്യാറാക്കി മത്സരം നടത്തിയവരെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയുംകണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
രാജേഷ് ഓൾനടിയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ പത്‌മനാഭൻ, വിനയൻ കല്ലത്ത്, സുനിൽകുമാർ കരിച്ചേരി, ടി എ അജയകുമാർ, എ.കെ സുപ്രഭ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
Scroll to top

You cannot copy content of this page