പാലക്കുന്ന്, ആറാട്ടുകടവിലെ ഒരുമ മനാഫ് അന്തരിച്ചു

കാസര്‍കോട്: പാലക്കുന്ന്, ആറാട്ടുകടവിലെ പരേതരായ മൂസ-റുഖിയ ദമ്പതികളുടെ മകന്‍ ഒരുമ മനാഫ് (46) അന്തരിച്ചു. ഇന്നലെ (ഞായര്‍) രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.
ഭാര്യ: സുഹ്റാബി കരിപ്പോടി. മക്കള്‍: നൈനാസ്, മുഹ്സിന്‍. സഹോദരങ്ങള്‍: സിഎച്ച് ആയിഷ, സിഎച്ച് ഖലീല്‍. ഖബറടക്കം കോട്ടിക്കുളം വലിയ ജുമാഅത്ത് പള്ളി അങ്കണത്തില്‍ നടക്കും.
നേരത്തെ പാലക്കുന്നില്‍ വ്യാപാര സ്ഥാപനം നടത്തിയിരുന്ന മനാഫ് വലിയ സുഹൃത് ബന്ധത്തിന് ഉടമയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സവര്‍ക്കര്‍ വിവാദം: മന്ത്രിക്കെതിരെ ബിജെപി മാര്‍ച്ച്‌; അതിനെതിരെ യൂത്ത് ലീഗ് മാര്‍ച്ച്, 3.90 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കുമ്പള സ്‌കൂള്‍ ബഹുനില കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
Scroll to top

You cannot copy content of this page