ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം 10ന് മന്ത്രി ഷംസുദ്ദീന്‍ നിര്‍വഹിക്കും

കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ഹൈസ്‌കൂള്‍ വിഭാഗം കെട്ടിടം 10ന് വൈകിട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.
യാത്രയയപ്പ്, അവാര്‍ഡ് ദാന ചടങ്ങ് എന്നിവയുണ്ടാകും.
കഴിഞ്ഞ അധ്യയന വര്‍ഷം ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍
നിന്നും ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ നല്‍കും.
കഴിഞ്ഞ അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിക്കും.
ചെമ്മനാട് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി.ടി. അഹമ്മദലി അധ്യക്ഷത
വഹിക്കും. ജനറല്‍ സെക്രട്ടറി ബദറുല്‍ മുനീര്‍ സ്വാഗതം ആശംസിക്കും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിയായിരിക്കും.
കെ. നീലകണ്ഠന്‍ എംഎല്‍എ ലിറ്റില്‍ കൈറ്റ്‌സ് സെക്കന്‍ഡ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാരം കല്ലട്ര മാഹിന്‍ എംഎല്‍എയും പത്താംക്ലാസില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാരം എകെഎം അഷ്‌റഫ് എംഎല്‍എയും നല്‍കും.
എന്‍.എം.എം.എസ്. അവാര്‍ഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം നിര്‍വ്വഹിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള,
ചെമ്മനാട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കര്‍, വാര്‍ഡ് മെമ്പര്‍ സക്കീന നജീബ്, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് കുമാര്‍, ഡി.ഡി.ഇ. റഫീഖ് പി.വി., ഡി.ഇ.ഒ. സവിതാ പി., ജമാഅത്ത് കമ്മിറ്റി ട്രഷറര്‍ മുസ്തഫ
സി.എം., ഖത്തീബ് അബ്ദുല്‍ സലാം ബാഖവി, ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അബ്ദുല്‍ സത്താര്‍, സി.കെ. ഷാജഹാന്‍ ആലിച്ചേരി, സി.എച്ച്. സാജു, മഹറൂഫ് എം.കെ., ഷംസുദ്ദീന്‍ ചിറാക്കല്‍, പി.ടി.എ. പ്രസിഡന്റ് ബി.എച്ച്. അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പല്‍ ജിജി തോമസ്, ഹെഡ്മാസ്റ്റര്‍ വിജയന്‍ കെ., ഒ.എസ്.എ. പ്രസിഡന്റ്
സി.എം.എസ്. ഖലീല്‍, കണ്‍വീനര്‍ റഫീഖ് സി.എച്ച്. തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ സാമുദായിക വിദ്യാഭ്യാസമേഖലകളിലെ പ്രമുഖരും പ്രസംഗിക്കുമെന്ന് സിടി അഹമ്മദലി, ബദറുല്‍ മുനീര്‍, മുഹമ്മദ് മുസ്തഫ, മഹ്‌റൂഫ്, ഷംസുദ്ദീന്‍, റഫീഖ് സിഎച്ച്, അബ്ദുല്‍ ഖാദര്‍ സിഎച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page