കൊറക്കോട്ട് 15 കാരനുള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റ കേസ്; 4 പേരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു

കാസര്‍കോട്: കാസർകോട്, കൊറക്കോട്ട് 15 വയസുകാരനുള്‍പ്പെടെ ആറു പേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ ടൗണ്‍ പൊലീസ് നാലു പേരെ അറസ്റ്റു ചെയ്തു. കൊറക്കോട്ടെ ഇമ്രാന്‍, ബാങ്കോട്ടെ സനാഫ്, കൊറക്കോട്ടെ അഹമ്മദ്, ബാങ്കോട്ടെ ബാസിത് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ശനിയാഴ്ച രാത്രി ഏഴര മണിയോടെ കൊറക്കോട്ടെ ഒരു കടയുടെ സമീപത്താണ് കേസിനാസ്പദമായ സംഭവം. കൊറക്കോട് ബിലാല്‍ മസ്ജിദിനു സമീപത്തെ ജാഫര്‍ സാദിഖ്, അബ്ദുല്‍ കരിം, കെ അബ്ദുല്‍ ഫത്താഹ്, തെരുവത്ത് സിറാമിക്‌സ് റോഡിലെ മുഹമ്മദ് മര്‍വാൻ മനാസിര്‍, 15, 17 വയസ് പ്രായമുള്ള മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.
കേസിലെ പരാതിക്കാരനായ ജാഫര്‍ സാദിഖ് ഗള്‍ഫില്‍ നിന്നു കൊടുത്തയച്ച എട്ടു പവന്‍ സ്വര്‍ണാഭരണങ്ങളില്‍ 30 ഗ്രാം തൂക്കമുള്ള മോതിരം കൊടുക്കാത്തതിന്റെ പേരില്‍ അസഭ്യം പറഞ്ഞതിന്റെ വിരോധത്തിലാണ് അക്രമം നടത്തിയതെന്നു കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page