മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും യുവാക്കളെയും ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത 22 കാരന്‍ അറസ്റ്റില്‍. റൈസിംഗ്പുര സ്വദേശിയായ ചേതന്‍ പ്രകാശ് കോലി എന്നയാളെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്തത്. 2022 മുതല്‍ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടെ പണം നല്‍കി പ്രലോഭിപ്പിച്ച് കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കി വരികയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി, ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്തതെന്ന് പറയുന്നു.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു പരിശോധിച്ചു. ഫോണില്‍ 500 ൽ അധികം പീഡന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ദൃശ്യങ്ങളിലുള്ള ഏതാനും പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍പരിശോധനക്കായി മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.








