കർഷക തിലകത്തിന് അഭിനന്ദനവുമായി നാട്ടുകാർ

കാസർകോട്: സംസ്ഥാന കൃഷി വകുപ്പിൻ്റെ മികച്ച വനിത കർഷകക്കുള്ള കർഷക തിലകം അവാർഡ് നേടിയ പെരിയ കൃഷി ഭവൻ പരിധിയിലെ മീങ്ങോത്ത് കൊച്ചിരവളപ്പിലെ സാവിത്രി നാരായണന് അഭിനന്ദന പ്രവാഹം.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാലിയടുക്കം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സാവിത്രിയെ വീട്ടിലെത്തി അനുമോദിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ആർ കാർത്തികേയൻ ഷാൾ അണിയിച്ചു അനുമോദിച്ചു.
പെരിയ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്‌ടർ ആർ.എൻ കമലാക്ഷൻ, യൂണിറ്റ് പ്രസിഡണ്ട് മധുസൂദനൻ ഒറുംകുണ്ട്, സെക്രട്ടറി സി രാജേഷ്,
ജവഹർ പുരുഷ സംഘം പ്രസിഡൻ്റ് ടി. കുഞ്ഞിരാമൻ, സെക്രട്ടറി ജിഷ്ണുരാജ് , വി.പ്രശാന്ത്, ടി.ദിലീപ്, സി ബാലൻ, സുരേഷ്, എം.പത്മകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പെരിയ യൂണിറ്റ് പ്രസിഡണ്ട് ഇ നാരായണൻ,
പ്രമോദ് കാലിയടുക്കം, കെ.ശ്രീകാന്ത്, കെ.സന്തോഷ് കൊച്ചിരവളപ്പ്, കാലിയടുക്കം എസ്. ടി ഉന്നതിയിലെ ഊരുമൂപ്പൻ സി.കുഞ്ഞിരാമൻ എന്നിവർ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page