മൊബൈൽ ടോർച്ച് ഉപയോഗിച്ച് ശസ്ത്രക്രിയ: ബംഗ്ളൂരുവിൽ മരിച്ച യുവാവിന്റെ മൃതദേഹം ഖബർ തുറന്ന് പുറത്തെടുത്തു പോസ്റ്റുമോർട്ടത്തിനു അയച്ചു
തളിപ്പറമ്പ്: ബംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവിന്റെ മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനു അയച്ചു. ചക്കരക്കല്ല് മുതുകുറ്റി നൂറുല്‍ ഹുദാ മദ്രസക്ക് സമീപത്തെ നസീറ മന്‍സിലില്‍ സി.വി ഷാനവാസിന്റെ (45) മൃതദേഹമാണ് ഇന്ന് (ചൊവ്വ) രാവിലെ ഇരുവേരി ഹിദായത്തുല്‍ ഇസ്ലാം സഭ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്തത്. ഷാനവാസിന്റെ മൃതദേഹം കഴിഞ്ഞ മാര്‍ച്ച് 16നാണ് മറവ് ചെയ്തത്. ബംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പൈല്‍സ് ചികിത്സക്കിടെയാണ് ഷാനവാസ് രക്തം വാര്‍ന്ന് മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് ഭർത്താവ് …