ഡാലസ്: നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനത്തിന്റെ മീഡിയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ മാധ്യമപ്രവർത്തകനും സാമൂഹിക-സഭാ പ്രവർത്തകനുമായ എബി തോമസിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അഭിനന്ദിച്ചു .
അമേരിക്കൻ മലയാളി മാധ്യമരംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വവും സജീവ സാന്നിധ്യവുമാണ് എബി തോമസ്. മാധ്യമപ്രവർത്തനത്തോടൊപ്പം സഭാ-സാമൂഹിക മേഖലകളിലും സജീവമായി ഇടപെട്ടുവരുന്ന അദ്ദേഹം, ഡാലസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്. മണ്ഡലം അസംബ്ലി അംഗമായും പ്രവർത്തിച്ചിട്ടുണ്ട് .
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ സജീവ പ്രവർത്തകനായ എബി തോമസിന്റെ പുതിയ ഉത്തരവാദിത്വത്തിൽ അദ്ദേഹം മികച്ച സംഭാവനകൾ നൽകുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.
മാധ്യമരംഗത്തെ അനുഭവസമ്പത്തും സഭാ-സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തവും പുതിയ ഉത്തരവാദിത്വത്തിന് വലിയ മുതൽക്കൂട്ടാകുമെന്നും എബി തോമസിന്റെ തിരഞ്ഞെടുപ്പ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിനും അഭിമാനകരമാണെന്നും പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് കമ്മിറ്റിയുടെ പേരിൽ പ്രസിഡന്റ് സണ്ണി മാളിയേക്കൽ എബി തോമസിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.








