കാഞ്ഞങ്ങാട് പ്രസ് ഫോറം മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ഇ.വി.ജയകൃഷ്ണന്‍, രതീഷ് വാസുദേവന്‍, പി.ശില്‍പ്പ, പി. പ്രവീണ്‍ കുമാര്‍ അവാര്‍ഡ് നേതാക്കള്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറം മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ഫോറം സ്ഥാപക പ്രസിഡന്റ് എം.വി ദാമോദരന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ മികച്ച വാര്‍ത്തക്കുള്ള അവാര്‍ഡിനു കാഞ്ഞങ്ങാട് മാതൃഭൂമി റിപ്പോര്‍ട്ടര്‍ ഇ.വി. ജയകൃഷ്ണന്‍ അര്‍ഹനായി. സുരേന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ അവാര്‍ഡിന് ന്യൂസ് മലയാളം റിപ്പോര്‍ട്ടര്‍ രതീഷ് വാസുദേവനും ടി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക ഗ്രാമീണ റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി റിപ്പോര്‍ട്ടര്‍ പി.ശില്‍പ്പയും അര്‍ഹയായി. ആദ്യകാല കര്‍ഷക കമ്മ്യൂണിസ്റ്റ് നേതാവ് കെ.വി രാമുണ്ണി സ്മാരക അവാര്‍ഡിന് പി പ്രവീണ്‍കുമാറും അര്‍ഹനായി.ജൂറി ചെയര്‍മാന്‍ …