പി പി ചെറിയാൻ
ദക്ഷിണാഫ്രിക്ക: രണ്ടുതവണ ലോക ബോക്സിങ് ചാമ്പ്യനായിരുന്ന സോളാനി ടെതെ (38) ദക്ഷിണാഫ്രിക്കയിലെ എംദാത്സെയ്‌നിലെ തന്റെ വീടിന് പുറത്തുവെച്ച് വെടിയേറ്റു മരിച്ചു.
കാറിൽ വീട്ടിലെത്തി ഗേറ്റ് തുറക്കാൻ കാത്തുനിൽക്കവെ, മുഖംമൂടി ധരിച്ചെത്തിയ രണ്ട് അജ്ഞാതരാണ് ഇദ്ദേഹത്തിന് നേരെ വെടിയുതിർത്തത് .
വെടിയേറ്റ ഉടൻ കാർ മുറ്റത്തേക്ക് ഇടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും ടെതെ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന 27 കാരിയായ യുവതിക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
മുൻ ഐ.ബി.എഫ് , ഡബ്ല്യു.ബി.ഒചാമ്പ്യനാണ്. 2017-ൽ വെറും 11 സെക്കൻഡിൽ എതിരാളിയെ നോക്കൗട്ട് ചെയ്ത് ലോകകപ്പ് മത്സരത്തിലെ ഏറ്റവും വേഗതയേറിയ നോക്കൗട്ട് റെക്കോർഡ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.








