ഉള്ളാളില്‍ വന്‍ ക്ഷേത്ര കവര്‍ച്ച; തിരുവാഭരണങ്ങളും മുഖാവരണവും നഷ്ടപ്പെട്ടു

തലപ്പാടി: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കല്ലാപ്പുവില്‍ വന്‍ ക്ഷേത്ര കവര്‍ച്ച. അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഓഫീസിനു സമീപത്തെ മഹാലക്ഷ്മി- ഗണപതി ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ പൂജാരിയായ ബാലകൃഷ്ണ ഭട്ട് ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ശ്രീകോവിലിന്റെ വാതില്‍ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണ നിര്‍മ്മിതമായ തിരുവാഭരണങ്ങളും വെള്ളിയുടെ മുഖാവരണവും കൈക്കലാക്കിയാണ് സ്ഥലം വിട്ടത്. ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം പഞ്ചലോഹ വിഗ്രഹം സുരക്ഷിതമാണെന്നു അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page