ട്രെയിന്‍ യാത്രയ്ക്കിടയില്‍ കാസർകോട് സ്വദേശിയുടെ ലാപ്‌ടോപ്പ് കവര്‍ന്ന സംഭവം; പടന്ന സ്വദേശി അറസ്റ്റില്‍

കാസര്‍കോട്; ട്രെയില്‍ യാത്രയ്ക്കിടയില്‍ കാസര്‍കോട് സ്വദേശിയുടെ ലാപ്‌ടോപ്പ് കവര്‍ന്ന കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. ചെറുവത്തൂര്‍, പടന്ന സ്വദേശി കെ. സുധാകര (56)നെയാണ് ആര്‍ പി എഫും റെയില്‍വെ പൊലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ബായാര്‍, ബെരിപ്പദവ്, ബള്ളൂര്‍ ഹൗസിലെ ഇബ്രാഹിം ഇഷാന്റെ 80,000 രൂപ വിലവരുന്ന ലാപ്‌ടോപ്പ് കവര്‍ന്ന കേസിലാണ് അറസ്റ്റ്. കോഴിക്കോട്, ഫറൂഖില്‍ നിന്നു ഏറനാട് എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് ഇബ്രാഹിം ഇഷാന്റെ ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് കണ്ണൂരിലെത്തിയപ്പോള്‍ മോഷണം പോയത്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്. ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍ രമേഷ് കുമാര്‍, റെയില്‍വെ എസ് ഐ സന്തോഷ് ,ആര്‍ പി എഫ് എ എസ് ഐ സഞ്ജയ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജീഷ്, വിജേഷ് റെയില്‍വെ ഇന്റലിജന്‍സ് സിവില്‍ പൊലീസ് ഓഫീസര്‍ ജിതിന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page