പി പി ചെറിയാൻ
ഡാലസ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ18-ാമത് നാഷണൽ കോൺഫറൻസിന് ഡാലസ് മാർത്തോമ്മാ ചർച്ച് ഓഫ് ഫാർമേഴ്സിൽ ആരംഭിച്ചു. നോർത്ത് അമേരിക്കൻ ഭദ്രാസനാധ്യക്ഷൻ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു 700-ൽ പരം പ്രതിനിധികൾ ആദ്യദിന പരിപാടികളിൽ പങ്കെടുത്തു .
ഘോഷയാത്രയോടെയാണ് സമ്മേളനമാരംഭിച്ചത് . റവ. എബ്രഹാം വി. സാംസൺ ആമുഖ സന്ദേശവും നൽകി. തീം സോങ്ങുമുണ്ടായിരുന്നു.

റവ. ജോയൽ സാമുവൽ തോമസ്, റവ. ആശിഷ് തോമസ്, ജോർജ് വർഗീസ്, ബിജു മാത്യു പ്രസംഗിച്ചു.
പ്രൊഫ. സോമൻ ജോർജിന്റെ നേതൃത്വത്തിൽ കോൺഫറൻസ് സ്മരണിക പ്രകാശനം ചെയ്തു.
സാം അലക്സ് കൃതജ്ഞത രേഖപ്പെടുത്തി. റവ. എം. പി. യോഹന്നാൻ പ്രാർത്ഥനയ്ക്കും റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ആശീർവാദത്തിനും നേതൃത്വം നൽകി..
വചനണ്ഡിതൻ റവ. ഡോ. മോത്തി വർക്കിയുടെ വചനശുശ്രൂഷയും പ്രാർത്ഥനയും പ്രതിനിധികൾക്ക് വലിയ ആത്മീയ ഉണർവ് സമ്മാനിച്ചു. റവ. റോബിൻ വർഗീസ്, ജോർജ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
ഷാജി എസ്. രാമപുരം (ജന കൺ), ഫിലിപ്പ് മാത്യു (കോ-കൺ), ഡോ. സിജി ടോം ഫിലിപ്പ് (ട്രഷ), സുമ എബ്രഹാംഎന്നിവരടങ്ങുന്ന സംഘാടക സമിതി നേതൃത്വം നൽകി.23 നു സമാപിക്കും.








