വെള്ളരിക്കുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും പൊതുപ്രവർത്തകനുമായിരുന്ന പനച്ചിക്കൽ മാത്യു ലൂക്കോസ് അന്തരിച്ചു

കാസർകോട്: വെള്ളരിക്കുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും
പൊതുപ്രവർത്തകനുമായിരുന്ന പനച്ചിക്കൽ മാത്യു ലൂക്കോസ് ( 90 ) അന്തരിച്ചു. സംസ്കാരം ഞായർ രാവിലെ 11:30 ന് വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന ദേവാലയ സെമിത്തേരിയിൽ. അനീതിക്കെതിരെ ലൂക്കോസ് നടത്തിയ ഒറ്റയാൾ പോരാട്ടങ്ങൾ വെളളരിക്കുണ്ടിന്റെ സാമൂഹിക സാംസ്കാരികരംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു.

ഭാര്യ: പരേതയായ മേരി. മക്കൾ: മാത്യു(ബേബി) ജെസ്സി, ബാബു, സജി.
മരുമക്കൾ: ജെസ്സി പുളിമൂട്ടിൽ, ഡോളി വാരണത്ത്,സജി അറക്കൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page