വസ്ത്ര വ്യാപാരിയുടെ വീട്ടില്‍ നിന്നു 50 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു; നഷ്ടപ്പെട്ടത് മകളുടെ വിവാഹത്തിനു ഒരുക്കി വച്ച ആഭരണങ്ങള്‍

തൃശൂര്‍: വസ്ത്ര വ്യാപാരിയുടെ വീട്ടില്‍ നിന്നു 50 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച പോയതായി പരാതി. പേരാമംഗലം പറപ്പൂര്‍ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന മകളുടെ വിവാഹത്തിനു വാങ്ങിവച്ച സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ച്ച പോയത്.
വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീട്ടിനു അകത്തു കടന്നത്. ഓണതിരക്കായതിനാല്‍ ഷക്കീറും കുടുംബവും പുലര്‍ച്ചെ ഒന്നേ മുക്കാല്‍ മണിയോടെയാണ് കടയില്‍ നിന്നു വീട്ടില്‍ എത്തിയത്.
അപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ പിന്‍ഭാഗം വയലാണ്. സമീപത്തു തന്നെ റെയില്‍ പാളവുമുണ്ട്. ട്രെയിന്‍ കടന്നു പോയ സമയത്തായിരിക്കും വാതില്‍ തകര്‍ത്തതെന്നു സംശയിക്കുന്നു. വീടിന്റെ മറ്റൊരു മുറിയിലെ അലമാരയില്‍ പണവും ഉണ്ടായിരുന്നു. എന്നാല്‍ പണം സുരക്ഷിതമാണ്. വീടിനു സമീപത്തായി മദ്യ കുപ്പിയും ഭക്ഷണത്തിന്റെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page