കാസര്‍കോട്: യുവതിയെയും മകളെയും കാണാതായതായി പരാതി. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബംബ്രാണ, കിദൂര്‍, കുണ്ടങ്കേരടുക്കയിലെ കെ.എസ് സുനില്‍ കുമാറിന്റെ ഭാര്യ ബി.രമ്യ (29), ഏഴു വയസ്സുള്ള മകള്‍ എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച രാവിലെ 8.30ന് വീട്ടില്‍ നിന്നു പോയ ഭാര്യയും മകളും പിന്നീട് തിരിച്ചെത്തിയില്ലെന്നു സുനില്‍ കുമാര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.







