ഹനീഫയുടെ വേർപാട്; സുരക്ഷിത കാസർകോടിന് റോഡ് വികസനം അനിവാര്യം: കല്ലട്ര മാഹിൻ എം എൽ എ

കാസർകോട്: കഴിഞ്ഞ ദിവസം എം ജി റോഡിലുണ്ടായ അപകടത്തിൽ മരിച്ച ബാങ്കോട് സ്വദേശി ഹനീഫയുടെ വേർപാട് തീരാ ദുഃഖമാണെന്നും കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായും കല്ലട്ര മാഹിൻഎംഎൽ എ. പറഞ്ഞു.

ദാരുണമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കാസർകോട് നഗരത്തിലെ റോഡുകളും നഗരകേന്ദ്രങ്ങളും കൂടുതൽ സുരക്ഷിത മായി പുനഃക്രമീകരി ക്കേണ്ട തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിലെ രൂക്ഷ മായ ഗതാഗത ക്കുരുക്കിനും തുടർച്ച യായി ഉണ്ടാകുന്ന അപകടങ്ങൾക്കും ശാശ്വത പരിഹാരം കാണുന്നത് പ്രധാന ഉത്തര വാദിത്വ മാണെന്നു അദ്ദേഹം പറഞ്ഞു.
നഗരത്തിന്റെ സമഗ്ര വികസനത്തിനും റോഡ് വീതികൂട്ട ലിനും ആവശ്യമായ ഭൂമി ലഭ്യമാക്കാൻ കഴിഞ്ഞാൽ കാസർകോടിന്റെ മുഖഛായ മാറ്റുന്ന തരത്തിൽ വൻറോഡ് വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് മരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന്എം എൽ എ പറഞ്ഞു.

സെപ്റ്റംബർ രണ്ടാം വാരത്തിൽ മന്ത്രി ജില്ലയിലെത്തി കളക്ടർ, മുനിസിപ്പൽ അധികൃതർ, പൊതു മരാമത്ത് ജീവനക്കാർ എന്നിവരുമായി ചർച്ച നടത്തുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

റോഡ് വികസനം യാഥാർത്ഥ്യ മാക്കുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെആത്മാർത്ഥമായ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ സുരക്ഷിത മായ ഭാവിക്കും വരും തലമുറയുടെ സുഗമമായ യാത്രാസൗകര്യ ത്തിനും എല്ലാവരും സഹകരി ക്കണമെന്നു എം.എൽ.എ അഭ്യർ ത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page