കാസർകോട് : പുല്ലൂർ എ.കെ.ജി സ്മാരക സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ലോഗോ സംഘാടക സമിതി ചെയർ പേഴ്സൺ ടി.ബിന്ദു പ്രകാശനം ചെയ്തു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശി വി.പി ജ്യോതിഷ് കുമാറാണ് ലോഗോ രൂപകല്പന ചെയ്തത്. ഒരു വർഷം നീണ്ടുനിൽക്കുന്ന കലാസാംസ്‌കാരിക പരിപാടികൾ സുവർണ ജൂബിലിയുടെ ഭാഗമായി നടക്കും. വർക്കിംഗ് ചെയർമാൻ എം .വി . നാരായണൻ ആധ്യക്ഷം വഹിച്ചു. പഞ്ചായത്ത് അംഗം എ .കൃഷ്ണൻ, വി.നാരായണൻ മാസ്റ്റർ, കെ.വി. രാജൻ, ദാമോദരൻ ബേങ്കാട്ട്, രാധാകൃഷ്ണൻ പുല്ലൂർ സംസാരിച്ചു.








