കാസര്‍കോട് ജില്ലയില്‍ മൂന്നു സ്ഥലങ്ങളില്‍ നിന്നു 3459 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിയില്‍; 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പൊലീസ് നടത്തിയ ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനകളില്‍ വിദ്യാനഗര്‍, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വില്‍പ്പനക്കു വച്ച 3459 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക അബ്ദുല്‍ കലാം ബസ് സ്‌റ്റോപ്പിനടുത്തെ മരത്തിന്റെ ചുവട്ടില്‍ രണ്ടു ചാക്കുകളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഉളിയത്തടുക്കയിലെ ഇബ്രാഹിം യുഎം (49) എന്നയാളെ വിദ്യാനഗര്‍ പൊലീസ് ഓടിച്ചിട്ട് പിടിച്ചു.ശനിയാഴ്ച വൈകിട്ട് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ എസ്ഐ ഉമേശനും സംഘവുമാണ് പിടികൂടിയത്. ചാക്കുകളില്‍ …

കേരളത്തിന്റെയും വ്യവസായ മേഖലയുടെയും ഭാവിക്ക് ഒരാമുഖം

പ്രമുഖ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും പുതിയ യു.ഡി.എഫ്.സര്‍ക്കാരിന് ആശംസകള്‍ അര്‍പ്പിക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ മോശമായ സാമ്പത്തിക സ്ഥിതിയും അതിന് വേണ്ട പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുകയും അവയെല്ലാം പ്രമുഖ ഇക്കണോമിസ്റ്റുകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന സമയമാണല്ലോ. ഈ ചര്‍ച്ചയിലെങ്ങും പരാമര്‍ശിക്കാത്തതും സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുവാന്‍ അത്യന്താപേക്ഷിതവുമായ ചില കാര്യങ്ങള്‍ കൂടി, യു.ഡി.എഫ്. സര്‍ക്കാരിന്റെയും ഇക്കണോമിസ്റ്റുകളുടെയും, മാധ്യമങ്ങളുടെയും, പൊതുജനങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു. (1) എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സമ്പൂര്‍ണ്ണമായി കമ്പ്യൂട്ടറൈസേഷന്‍ വന്നെങ്കിലും ഇതേവരെ ഒരു ഓഫീസിലും ഒരു തസ്തികയും വെട്ടിച്ചുരുക്കിയിട്ടില്ല. പ്രത്യേകിച്ച് റവന്യൂ …

പരിസ്ഥിതി സംരക്ഷണം ജീവിത ശൈലിയാക്കണം: കൊടക്കാട് നാരായണന്‍

ചീമേനി: മാറുന്ന ആഗോള സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണം ജീവിത ശൈലിയാക്കണമെന്ന് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍ പറഞ്ഞു.ശ്രേയസ് കാസര്‍കോട് മേഖലയുടെ നേതൃത്വത്തില്‍ വെളിച്ചംതോട് ഷൈന്‍സ്റ്റാര്‍ ക്ലബ്ബില്‍ നടന്ന പരിസ്ഥിതി സംരക്ഷണ സെമിനാറും എസ്.എസ്.എല്‍.സി- പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കുന്ന മികവ് പരിപാടിയുംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ണും ജലവും ആകാശവും വരും തലമുറയില്‍ നിന്ന് കടം വാങ്ങിയതാണെന്ന പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ പ്രചരിപ്പിക്കണം- അദ്ദേഹം പറഞ്ഞു.മായാ തോമസ് അധ്യക്ഷത വഹിച്ചു.എസ് എസ് എല്‍ സി- …

യു.എസ്-ഇറാൻ സംഘർഷം രൂക്ഷം: പരസ്പരം മുന്നറിയിപ്പുമായി ട്രംപും ഇറാനും

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ എണ്ണക്കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയതിനെത്തുടർന്ന്, യു.എസ് സേന ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇതോടെ മേഖലയിലെ വെടിനിർത്തൽ കരാർ തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ, യുദ്ധം തുടരാൻ തങ്ങൾ നിർബന്ധിതരായാൽ “ഇറാൻ എന്ന രാജ്യം ഇനി നിലനിൽക്കില്ല” എന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകി. എന്നാൽ, വരും ദിവസങ്ങളിൽ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ …

മെസ്സി ആരാധന: ഡാളസിലെ ഡോക്ടർ ക്ലിനിക്ക് ‘ക്ഷേത്ര’മാക്കി

പി പി ചെറിയാൻ ഡാളസ് :ലോകകപ്പ് ആവേശം കൊടുമുടിയിലെത്തി നിൽക്കെ, ഫുട്ബോൾ താരം ലയണൽ മെസ്സിയോടുള്ള ആരാധന മൂത്ത് ഡാളസിലുള്ള ഒരു അർജന്റീനൻ വംശജനായ ഡോക്ടർ തന്റെ ക്ലിനിക്കിനെ മെസ്സി മ്യൂസിയമാക്കി മാറ്റി . നോർത്ത് ഡാളസിൽ പ്രാക്ടീസ് ചെയ്യുന്ന ഡോ. ഗുസ്താവോ ഡേ (61) ആണ് തന്റെ ക്ലിനിക്കിന്റെ ചുവരുകളും ഇടനാഴികളും മെസ്സിയുടെ ചിത്രങ്ങളും അർജന്റീനൻ പതാകകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണെന്ന് വിശ്വസിക്കുന്ന ഡോക്ടർ, മെസ്സിയുടെ കരിയറിലെ സുപ്രധാന നിമിഷങ്ങളുടെ …

യു.എസില്‍ ആദ്യമായി ടെക്‌സസ് സം സ്ഥാനത്തുപബ്ലിക് സ്‌കൂളുകളില്‍ ബൈബിള്‍ പഠനം നിര്‍ബന്ധമാക്കി

പി പി ചെറിയാൻ ഓസ്റ്റിൻ (ടെക്സസ്): പബ്ലിക് സ്കൂളുകളിൽ ബൈബിൾ ഭാഗങ്ങൾ പഠിക്കുന്നത് ടെക്സസ് സംസ്ഥാനം നിർബ്ബന്ധമാക്കി.യു.എസിൽ ബൈബിൾ പഠനം നിർബന്ധമാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ ടെക്സസ് മാറി. സംസ്ഥാനത്തെ 50 ലക്ഷത്തിലധികം വരുന്ന പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്കായി ടെക്സസ് സ്റ്റേറ്റ് ബോർഡ് ഓഫ് എജ്യുക്കേഷൻ അംഗീകരിച്ച പുതിയ പാഠ്യപദ്ധതിയിലാണ് ബൈബിൾ കഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള വിദ്യാഭ്യാസ ബോർഡ് 9-5 എന്ന വോട്ടിനാണ് പുതിയ വായനാ പട്ടികയ്ക്ക് അനുമതി നൽകിയത്. ‘ഷാർലറ്റ്സ് വെബ്’ , …

കിങ് കോബ്ര : കാടിൻ്റെ കാവൽക്കാരൻ

കൊടക്കാട് നാരായണൻ ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയെന്നറിയപ്പെടുന്ന ആഗുംബെയിലേക്ക് ഒരു സഞ്ചാരം” “പാമ്പിന്റെ സൗന്ദര്യം അതിന്റെ നിറത്തിലല്ല;പ്രകൃതിയിലെ അതിന്റെ സ്ഥാനത്തിലാണ്.”മനുഷ്യ മനസ്സിൽ രാജവെമ്പാല ഭയത്തിന്റെ പ്രതീകമാണ്. എന്നാൽ വനത്തിന്റെ കാഴ്ചപ്പാടിൽ അവൻ ഒരു കാവൽക്കാരനാണ്. പാമ്പുകളെ ഭക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലുപ്പമുള്ള പാമ്പായ രാജ വെമ്പാല ( കിങ് കോബ്ര ) വനത്തിലെ ഭക്ഷ്യശൃംഖലയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. പ്രകൃതിയുടെ നിയമം കാത്തുസൂക്ഷിക്കുന്ന ഒരു നിശ്ശബ്ദ ഭരണാധികാരി.നാട്ടുകാരുമായി സംസാരിച്ചപ്പോൾ രാജവെമ്പാലയെക്കുറിച്ചുള്ള പുതിയൊരു ലോകം തുറന്നുകിട്ടി. ഭീകരനായ വേട്ടക്കാരൻ എന്നതിനേക്കാൾ ഉത്തരവാദിത്തമുള്ള ഒരു …

ദേശീയ പള്‍സ് പോളിയോ പ്രതിരോധം: ജില്ലാതല ഉദ്ഘാടനം ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ ജില്ലാ ആശുപത്രിയില്‍ നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: ദേശീയ പള്‍സ് പോളിയോ പ്രതിരോധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി കൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, റോട്ടറി ഇന്റര്‍നാഷണല്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഭാവി തലമുറയുടെ ആരോഗ്യ സംരക്ഷണത്തിന് ഇത്തരം പ്രതിരോധ ക്യാമ്പെയ്‌നുകള്‍ പൂര്‍ണ്ണ വിജയമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എം എല്‍ എ എടുത്തു പറഞ്ഞു. നഗരസഭ …

കാസര്‍കോട് സ്വദേശിയുടെ വയറ്റില്‍ നിന്ന് 7.9 കിലോ ഭാരമുള്ള മുഴ ആസ്റ്റര്‍ മിംസ് സര്‍ജിക്കല്‍ ടീം സാഹസികമായി നീക്കം ചെയ്തു

കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ 58കാരന്റെ വയറ്റില്‍ നിന്നു 7.9 കിലോഗ്രാം ഭാരമുള്ള മുഴ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ കാസര്‍കോട് ആസ്റ്റര്‍ മിംസ് മെഡിക്കല്‍ സംഘം നീക്കം ചെയ്തു. പ്രമുഖ സര്‍ജന്‍ ഡോ. അരവിന്ദ്. എന്‍ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. സംഘത്തിന്റെ സമയോചിതമായ ഇടപെടല്‍ രോഗിക്ക് പുതുജീവന്‍ സമ്മാനിച്ചു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെപ്പോലും തടസ്സപ്പെടുത്തുന്ന രീതിയില്‍ വളര്‍ന്ന മുഴയാണ് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. നിരന്തരമായ ഉദരവേദനയെത്തുടര്‍ന്ന് രോഗിയെ ആദ്യം മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് പ്രധാന രക്തക്കുഴലുകളോടും അവയവങ്ങളോടും …

ഓപ്പറേഷന്‍ തൂഫാന്‍: മയക്കുമരുന്ന് സംഘത്തെ തുറങ്കലിലടക്കാന്‍ മാത്രമല്ല: സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ കൂടി : അസി: എക്‌സൈസ് കമ്മീഷണര്‍

മൊഗ്രാല്‍: മയക്കുമരുന്ന് സംഘത്തെ പിടിച്ച് കെട്ടുന്നതിനൊപ്പം സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ കൂടിയാണ് ‘ഓപ്പറേഷന്‍ തൂഫാന്‍ ‘ ലക്ഷ്യമിടുന്നതെന്ന് അസി:എക്‌സൈസ് കമ്മീഷണര്‍ അന്‍വര്‍ സാദത്ത് പറഞ്ഞു. മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരായ പോരാട്ടം പൊലീസിന്റെയും എക്‌സൈസിന്റെയും മാത്രം ഉത്തരവാദിത്വമാണെന്ന ധാരണ അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തെ ബോധവല്‍ക്കരിക്കുക കൂടിയാണ് പരിപാടിയുടെ ലക്ഷ്യം. മദ്യം, മയക്കുമരുന്ന്, പുകയില ഉപയോഗം തുടങ്ങിയവ സമൂഹ പുരോഗതിക്കും കുടുംബത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുന്നു. കൊലപാതകങ്ങളും, കുറ്റകൃത്യങ്ങളും ഏറിവരുന്നു. ഇതില്‍ …

മൊഗ്രാലില്‍ തെരുവ് നായക്കൂട്ടം കോഴികളെയും പൂച്ചകളെയും കടിച്ചുകൊന്നു

മൊഗ്രാല്‍: മൊഗ്രാലിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കൂട്ടം കോഴിയെ കടിച്ചു കൊന്നു. ടിവിഎസ് റോഡിലാണ് തെരുവുനായ്ക്കൂട്ടം ഒരു വളര്‍ത്തു കോഴിയെ വളഞ്ഞിട്ട് ആക്രമിച്ച് കൊന്നത്. ബഹളം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ മറ്റു കോഴികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ബുധനാഴ്ച രണ്ടു വളര്‍ത്തു പൂച്ചകളെയും നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു.കാലവര്‍ഷം തുടങ്ങിയത് മുതല്‍ മൊഗ്രാലില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്. അക്രമവാസനയുള്ള തെരുവ് നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷവും അധികൃതര്‍ മുഖം തിരിച്ചു നില്‍ക്കുന്നത് പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. തെരുവുനായ ശല്യം …

മത്സ്യത്തൊഴിലാളി സമ്പാദ്യ-സമാശ്വാസ പദ്ധതി വിതരണം ചെയ്യുന്നില്ല: സംസ്ഥാന സര്‍ക്കാറിന്റെ മത്സ്യതൊഴിലാളി വഞ്ചനയ്‌ക്കെതിരെ ജില്ലാ ഫിഷറീസ് ഓഫീസ് ധര്‍ണ്ണ ജൂലൈ 6ന്

കാസര്‍കോട്: മത്സ്യത്തൊഴിലാളികള്‍ക്കുള്ള സമ്പാദ്യ-സമാശ്വാസ പദ്ധതി ധനസഹായം വിതരണം ചെയ്യാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ജൂലൈ 6ന് ജില്ലാ ഫിഷറീസ് ഓഫീസ് ധര്‍ണ നടത്താന്‍ ബി.ജെ.പി ഒ.ബി.സി മോര്‍ച്ച ആഹ്വാനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഷൈബുവാണ് സമരാഹ്വനം ചെയ്തത്. ഒ ബി സി മോര്‍ച്ച കാസര്‍കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മൂന്ന് ഗഡുക്കളായി വിതരണം ചെയ്യേണ്ട സമാശ്വാസ തുകയില്‍ മത്സ്യ തൊഴിലാളികളുടെ വിഹിതമായ ഒരു ഗഡു മാത്രമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളതെന്നും കേന്ദ്ര വിഹിതം സംസ്ഥാന …

ലഹരിക്കെതിരെ തെക്കില്‍പറമ്പ ഗവ.യു.പി സ്‌ക്കൂള്‍ പ്രതിരോധം തീര്‍ത്തു

കാസര്‍കോട്: മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തെക്കില്‍ പറമ്പ ഗവ. യു.പി. സ്‌കൂളില്‍ കുട്ടികള്‍ ലഹരിക്കെതിരെ പ്രതിരോധം തീര്‍ത്തു.സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം, ജൂനിയര്‍ റെഡ്‌ക്രോസ്, സ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്, സ്‌ക്കൂള്‍ സേഫ്റ്റി കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.മേല്‍പ്പറമ്പ് പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ എ.എന്‍ ഉദ്ഘാടനം ചെയ്തു. കല്ലമ്പലം നജീബ് അധ്യക്ഷത വഹിച്ചു. ജെ.ആര്‍.സി കൗണ്‍സിലര്‍ വിജിമോള്‍ യു.വി, സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം കോ- ഓര്‍ഡിനേറ്റര്‍ പ്രജീഷ്, സീനിയര്‍ …

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് നിര്‍ധനരായ 25 കണ്ണ് രോഗികള്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും 100 പേര്‍ക്ക് സൗജന്യ കണ്ണടയും വിതരണം ചെയ്യും

കാസര്‍കോട് : ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ പത്താം വാര്‍ഷികത്തില്‍ നിര്‍ധനരായ 25 കണ്ണ് രോഗികള്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും 100 പേര്‍ക്ക് സൗജന്യ കണ്ണടയും വിതരണം ചെയ്യുമെന്നു ക്ലബ്ബിന്റെ സര്‍വ്വീസ് പ്രൊജക്ട് പ്രസിഡണ്ട് ഷാഫി നാലപ്പാട് അറിയിച്ചു.പുതിയ സേവന വര്‍ഷത്തില്‍ മയക്കു മരുന്നു വിപത്തിനെതിരെ ബോധവത്കരണ പരിപാടികളും ക്ലബ്ബ് സംഘടിപ്പിക്കും.ലയണ്‍സ് ഡിസട്രിക്ട 318 ഇ ഗവര്‍ണര്‍ ടൈറ്റസ് തോമസ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്‍കി. ലയണ്‍സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ക്ലബ്ബ് സീനിയര്‍ …

ഭാരതത്തിൽ പിളർപ്പില്ലാതെ വളർന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം ബിജെപി : കെ. രഞ്ജിത്ത്

മഞ്ചേശ്വരം : വ്യക്തികൾക്കും താൽപ്പര്യങ്ങൾക്കുമുപരി രാഷ്ട്രത്തിനും സംഘടനയ്ക്കും പ്രത്യയശാസ്ത്രത്തിനും പ്രാധാന്യവും പരിഗണനയും നൽകുകയും ഒരു പിളർപ്പ് പോലുമുണ്ടാകാതെ വളരുകയും ചെയ്യുന്ന ചരിത്രമാണ് ബിജെപിയുടേതെന്ന്സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് പറഞ്ഞു.മഞ്ചേശ്വരം മണ്ഡലം ദ്വിദിന പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോൺഗ്രസ്, ജനതാദൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ സംഘടനകളും നിരവധിതവണ പിളരുകയോ അവാന്തര വിഭാഗങ്ങൾ രൂപം കൊള്ളുകയോ ചെയ്തപ്പോൾ കഴിഞ്ഞ നാലര പതിറ്റാണ്ട് കാലമായി അനുദിനം വളർന്ന് 14 കോടി അംഗങ്ങളുള്ള …

​പോളിയോക്കെതിരെ ഹക്കീം കമ്പാറിന്റെ ബോധവത്കരണ യാത്ര; ഇത് മൂന്നാം തവണ

​കാസർകോട് : ദേശീയ പൾസ് പോളിയോ പ്രതിരോധ ദിനത്തോടനുബന്ധിച്ച് വേറിട്ട ബോധവത്കരണവുമായി പോളിയോ ബാധിതനായ ഹക്കീം കമ്പാർ വീണ്ടുമെത്തുന്നു. മുച്ച ക്ര സ്കൂട്ടറിൽ കാസർകോട് മുതൽ തലപ്പാടി വരെ ഹക്കീം പോളിയോ ബോധവത്കരണ യാത്ര ആരംഭിച്ചു.ഇത് മൂന്നാം തവണയാണ് യാത്ര . കഴിഞ്ഞ 20 വർഷത്തോളമായി പോളിയോ രോഗ പ്രതിരോധ രംഗത്ത് സജീവ സാന്നിധ്യമാണ് ഇദ്ദേഹം.​മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ ജീവനക്കാരനായ ഹക്കീം ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഡി.എ.ഡബ്ല്യു.എഫ് കുമ്പള ഏരിയ സെക്രട്ടറിയും, കേരള എൻ.ജി.ഒ യൂണിയൻ …

ദുബായ് മലബാർ കലാസാംസ്കാരിക വേദി വാർഷികം : സെപ്റ്റംബറിൽ തിരുവനന്തപുരത്ത് ​

ദുബായ് :നാട്ടിലും മറുനാട്ടിലുമായി രണ്ടര പതിറ്റാണ്ടിലേറെയായി സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക, കലാകായിക രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രവാസി സംഘടനയായ ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ഇരുപത്തിയേഴാം വാർഷികാഘോഷം സെപ്റ്റംബറിൽ തിരുവനന്തപുരത്ത് നടക്കും.​മുൻവർഷങ്ങളിൽ യു.എ.ഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചു ദുബായിൽ സംഘടിപ്പിച്ച ഗംഭീരമായ വാർഷികാഘോഷങ്ങളുടെ തുടർച്ചയായാ ണ് ഇത്തവണ കേരളത്തിന്റെ തലസ്ഥാന നഗരിയിൽ വിപുലമായ പരിപാടികളോടെ 27-ാം വാർഷികം സംഘടിപ്പിക്കുന്നത്. വാർഷികാഘോഷ ചടങ്ങിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച പ്രമുഖർക്കുള്ള പുരസ്കാരങ്ങളും സമർപ്പിക്കും. ‘മീഡിയ അവാർഡ്’, ‘ബിസിനസ് എക്സലൻസി അവാർഡ്’ എന്നിവ …

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 5 വര്‍ഷവും നടന്നത് കൈക്കൂലി നിയമനം; ജി സുധാകരന്‍ എംഎല്‍എ

ആലപ്പുഴ: കഴിഞ്ഞ 5 വര്‍ഷം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക നിയമനം നടത്തിയത് 2 ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങിയായിരുന്നുവെന്നു ജി സുധാകരന്‍ എംഎല്‍എ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. 2 ലക്ഷം രൂപ വീതം വാങ്ങി 100ല്‍ക്കൂടുതല്‍ ആളുകള്‍ക്ക് മെഡിക്കല്‍ കോളേജാശുപത്രിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ താല്‍ക്കാലിക നിയമനം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് എല്ലാവര്‍ക്കുമറിയാം. ആരുടെ അനുമതിയോടെയായിരുന്നു …