ഇവിഎം ഹാക്കിങ്ങിന്റെ പേരില്‍ പണം തട്ടിയെന്ന പരാതി; ആരോപണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ബിഎം ജമാല്‍
കാസര്‍കോട്: ഇവിഎം ഹാക്കിങ്ങിന്റെ പേരില്‍ പണം തട്ടിയെന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസ് നേതാവ് ബിഎം ജമാല്‍ നിഷേധിച്ചു.ഇവിഎമ്മിന്റെ കാര്യം പറഞ്ഞ് താന്‍ ആരെയെങ്കിലും കാണുകയോ ഫോണില്‍ വിളിക്കുകയോ ചെയ്തിട്ടില്ല. കോഴിക്കോട്, പേരാമ്പ്രയിലെ സ്‌ട്രോംഗ് റൂമില്‍ ആരോ കയറിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ നമ്മള്‍ ജാഗ്രത പാലിക്കണമെന്ന് പലരോടും പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്-ജമാല്‍ പറഞ്ഞു.പണം തട്ടിയെന്ന വാര്‍ത്തകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ കാസര്‍കോട്ട് വാര്‍ത്താ ലേഖകരോട് സംസാരിക്കുന്നതിനിടയിലാണ് ജമാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ചത്.ഉദുമയിലെയും കാസര്‍കോട്ടേയും സ്ഥാനാര്‍ത്ഥികളില്‍ നിന്നു ചെക്കായോ …