29.340 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: 29.340 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ഇരിട്ടി, നെടുംപൊയില്‍ ചേക്കേരി മൂത്രാടന്‍ ഹൗസിലെ എം സതീശ (46)നെയാണ് ഡിവൈ.എസ്പി പികെ ധനഞ്ജയ ബാബുവും സംഘവും അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെ കൂട്ടുപുഴ ചെക്ക്‌പോസ്റ്റിനു സമീപത്താണ് ഇയാള്‍ അറസ്റ്റിലായത്. പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയില്‍ യുവാവ് പുതിയ പാലം വഴി നടന്നു വരുന്നത് കണ്ടു സംശയം തോന്നി തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ എഎസ്‌ഐ എം സാരംഗ്, സീനിയര്‍ പൊലീസ് ഓഫീസര്‍മാരായ പി വിജേഷ്, ബിനീഷ്, ഷിജില്‍, എംഎസ് ജയന്‍ എന്നിവരും ഡാന്‍സാഫ് സ്‌ക്വാഡും മയക്കുമരുന്നു പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page