കാസര്‍കോട്: ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്ന് കടക്കെണിയിലായ യുവവ്യാപാരിയെ കാണാതായി. മാതാവ് നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുമ്പഡാജെ, മാര്‍പ്പിനടുക്ക ഹൗസിലെ സുബൈദയുടെ മകന്‍ മുഹമ്മദ് അജീര്‍ഷാ (22)യെ ആണ് കാണാതായത്. നേരത്തെ നായന്മാര്‍മൂലയില്‍ വസ്ത്രവ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു മുഹമ്മദ് അജീര്‍ഷ. ബിസിനസ് തകര്‍ന്നതോടെ സാമ്പത്തിക പ്രതിസന്ധിയിലാവുകയും സ്ഥാപനം ഒഴിവാക്കുകയുമായിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നു മകനെന്ന് മാതാവ് പറഞ്ഞു.







