കാസര്‍കോട്: സിപിഎം നേതാവും പുല്ലൂര്‍ പെരിയ പഞ്ചായത്ത് അംഗവുമായിരുന്ന പുല്ലൂരിലെ പരേതനായ ടിവി കരിയന്റെ മകന്‍ മനു തട്ടുമ്മല്‍ (45) അന്തരിച്ചു. അസുഖ ബാധിതനായി മംഗ്‌ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ (വ്യാഴം) രാത്രിയിലാണ് അന്ത്യം സംഭവിച്ചത്. ഡ്രൈവറായിരുന്നു. മാതാവി ടി. നിര്‍മ്മല (മുന്‍ പഞ്ചായത്തംഗം). സഹോദരന്‍: വിനു. ഭാര്യ: ജസ്‌ന. രണ്ടു മക്കളുണ്ട്.







