ഹോട്ടലുകളിൽ വിലവർധന: അന്യായ വില വർധനവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

കുമ്പള : വാണിജ്യ പാചക വാതകത്തിനു ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും വിലവർധനവിലും സർക്കാർ ഇളവ് ഏർപ്പെടുത്തിയിട്ടും ഹോട്ടലുകളും മറ്റു ഭക്ഷണശാലകളും വില വർദ്ധനവ് തുടരുന്നതിനെതിരെ കർശന നടപടിയെടുക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ മൂസ അട്ക അധികൃത രോട് ആവശ്യപ്പെട്ടു. ഹോട്ടൽ വില വർധന സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിക്കുകയാണെന്നു അറിയിപ്പിൽ അദ്ദേഹം പറഞ്ഞു. ദിവസക്കൂലിക്കാർ, ഓട്ടോ – ടാക്സി ഡ്രൈവർമാർ, ബസ് ജീവനക്കാർ, വ്യാപാരസ്ഥാപനങ്ങളിലെ ജോലിക്കാർ, ആശുപത്രി ചികിത്സയിമുള്ളവർ, തുടങ്ങിയവർ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്നുണ്ടെന്നു മൂസ ചൂണ്ടിക്കാട്ടി. പത്തു രൂപയായിരുന്ന ചായക്ക്‌ ഹോട്ടലുകൾ ഇപ്പോൾ 15 രൂപ ഈടാക്കുന്നു . 50 രൂപ യായിരുന്ന ഊണിന് അറുപതും എഴുപതും രൂപവാങ്ങുന്നു. 10 രൂപയായിരുന്ന പൊറോട്ടക്ക് 15 വും 18 വും രൂപ ഈടാക്കുന്നു. ഫാസ്റ്റ് ഫുഡ്കാർ 50 രൂപക്കു നൽകിയിരുന്ന ഷവർമക്കു 70 വും 80 വും രൂപയാണ് വാങ്ങുന്നത്.മറ്റു പല ഭക്ഷണങ്ങൾക്കും ഇതേ പോലെ വില വർധിപ്പിച്ചിരിക്കുകയാണ്.ഭക്ഷ്യ വകുപ്പും മറ്റു അധികൃതരും അന്യായമായ വിലക്കയറ്റത്തിനെതരെ നടപടിയെടുക്കണമെന്ന് ആവശ്യമുന്നയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page