മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകന്‍ ത്യാംപണ്ണ ഭണ്ഡാരി അന്തരിച്ചു

കാസര്‍കോട്: പുത്തിഗെ, മുഗു ചേവയിലെ മുതിര്‍ന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ത്യാംപണ്ണ ഭണ്ഡാരി (76) അന്തരിച്ചു. അടിയന്തരാവസ്ഥ കാലത്തെ സമര പോരാളിയായിരുന്ന ത്യാംപണ്ണ മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു. മുണ്ട്യത്തടുക്ക വിഷ്ണുമൂര്‍ത്തി സേവാ സമിതി, പുത്തിഗെ എസ്‌കെഎസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മുതിര്‍ന്ന അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിരവധി തുളു നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പവനാക്ഷി. മക്കള്‍: ദുര്‍ഗ പ്രസാദ് ഭണ്ഡാരി, മമത, വനിത. മരുമക്കള്‍: വിനയ, രാജേഷ് റൈ, രത്‌നാകര ഷെട്ടി. സഹോദരങ്ങള്‍: ഉമാനാഥ ഭണ്ഡാരി (റിട്ട. അധ്യാപകൻ), ലീല, വിനോദ, സുധ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page