കാഞ്ഞങ്ങാട്: മാതാവ് മരണപ്പെട്ട് ഒരാഴ്ച്ച പിന്നിടും മുമ്പ് മകന്‍ ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട്, മുറിയനാവിയിലെ കെ വി ചന്ദ്രന്‍ (58)ആണ് മരിച്ചത്.
ഇന്നലെ (ശനി) രാത്രി ഏഴരമണിയോടെ കാഞ്ഞങ്ങാട് സൗത്തിലാണ് അപകടം ഉണ്ടായത്. പാളം മുറിച്ച് കടക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. കോയമ്പത്തൂരില്‍ നിന്നു മംഗ്‌ളൂരു ഭാഗത്തേയ്ക്കു പോയ ഹിസാര്‍ എക്‌സ് പ്രസാണ് ഇടിച്ചത്. തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ് മൃതദേഹം കാണപ്പെട്ടത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ എത്തി വസ്ത്രങ്ങള്‍ കണ്ടാണ് മൃതദേഹം ചന്ദ്രന്റേതാണെന്നു തിരിച്ചറിഞ്ഞത്.
ചന്ദ്രന്റെ മാതാവ് കല്യാണി ഒരാഴ്ച മുമ്പാണ് മരിച്ചത്. ഭാര്യ :എം ശോഭ. മക്കള്‍: ശരത് ചന്ദ്രന്‍, സബിന്‍ ചന്ദ്രന്‍. മരുമകള്‍: എന്‍ രാധിക. സഹോദരി: കെ വി സുശീല.







