കാസര്‍കോട്: മക്കളുമായി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് തലമുടിക്ക് പിടിച്ച് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പള്ളിക്കരയ്ക്ക് സമീപത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കുന്ന 39 വയസ്സുകാരിയുടെ പരാതി പ്രകാരം ഭര്‍ത്താവിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം യുവതി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് സംഭവം. ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് തലമുടിക്ക് പിടിച്ചു നിര്‍ത്തുകയും കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് യുവതി നൽകിയ പരാതിയില്‍ പറഞ്ഞു.







