കാസര്‍കോട്: പുല്ലൂര്‍, ഉദയനഗറില്‍ ബസ് വെയ്റ്റിംഗ് ഷെഡിനു സമീപത്ത് പുള്ളിമുറി എന്ന ചൂതാട്ടം നടത്തുകയായിരുന്ന അഞ്ചു പേര്‍ അറസ്റ്റില്‍. പുല്ലൂര്‍, ബേങ്കാട്ട് ഹൗസിലെ വി.രവി (40), കേളോത്ത് സുശീല ഗോപാലന്‍ നഗറിലെ എം .അഷ്‌റഫ് (39), പറക്കളായിയിലെ എം.പ്രസാദ് (42), പൊള്ളക്കട, വളപ്പില്‍ വീട്ടിലെ
പി.ജയപ്രകാശ് (44), കോടോംബേളൂര്‍, അരിയളം ഹൗസിലെ സി.മണികണ്ഠന്‍ (43) എന്നിവരെയാണ് അമ്പലത്തറ എസ്‌ഐ സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തത്. കളിക്കളത്തില്‍ നിന്നു 9730 രൂപയും പിടികൂടി. രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് എസ്‌ഐയും സംഘവും ഉദയ നഗറില്‍ എത്തിയത്. പൊലീസിനെ കണ്ടതോടെ ചൂതാട്ടം നടത്തുകയായിരുന്ന ഏതാനും പേര്‍ ഓടിരക്ഷപ്പെട്ടുവെങ്കിലും അഞ്ചു പേരെ കയ്യോടെ പിടികൂടുകയായിരുന്നു. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ്, രതീഷ് എന്നിവരും ഉണ്ടായിരുന്നു.







