മുള്ളേരിയ: സമസ്ത സെന്റിനറിയുടെ ഭാഗമായി ഖല്‍ബിലുണ്ട് എന്റെ നബി എന്ന പ്രമേയത്തില്‍ എസ് വൈ എസ് മുള്ളേരിയ സോണ്‍ സ്‌നേഹലോകം പൊവ്വലില്‍ ആരംഭിച്ചു.
സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി തങ്ങള്‍ മഖാം സിയാറത്തിന് നേതൃത്വം നല്‍കി.
സംഘാടക സമിതി ചെയര്‍മാന്‍ അബ്ദു റഹ്‌മാന്‍ കാവുപ്പടി പതാക ഉയര്‍ത്തി.
ഇന്ന് വൈകിട്ട് സമാപിക്കുന്ന പരിപാടിയില്‍ മതം, ആത്മീയം, സമൂഹം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് പഠനങ്ങളും ചര്‍ച്ചകളും നടക്കും. മുന്നൂറോളം സ്ഥിരാംഗങ്ങള്‍ പങ്കെടുക്കുന്നു.
സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ പ്രാര്‍ത്ഥന നടത്തി. സോണ്‍ പ്രസിഡന്റ് സുലൈമാന്‍ സഅദി അധ്യക്ഷത വഹിച്ചു. സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി,
സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, ശാഫി സഖാഫി മുണ്ടമ്പ്ര, സി.കെ. റാഷിദ് ബുഖാരി , കെ അബ്ദുറഷീദ് നരിക്കോട്, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, സി.എന്‍. ജാഫര്‍ സാദിഖ്, ഡോ. സലാഹുദ്ദീന്‍ അയ്യൂബി നേതൃത്വം നല്‍കും.
എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സമാപന സംഗമം ഉദ്ഘാടനം ചെയ്യും.
എം എല്‍ എ മാരായ കല്ലട്ര മാഹിന്‍ ഹാജി, കെ.നീലകണ്ഡന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലന്‍,
മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിക്കും.







