കൊച്ചി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പിടികൂടി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ഏഴു ചാക്ക് പുകയില ഉല്‍പ്പങ്ങള്‍ മോഷ്ടിച്ചു കാറിൽ കടത്തിയ പൊലീസുകാരന്‍ അറസ്റ്റില്‍. വയനാട്, ബത്തേരി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സബിത്ത് ആണ് എറണാകുളത്ത് അറസ്റ്റിലായത്.
ജൂലായ് 18ന് ആണ് കേസിനാസ്പദമായ സംഭവം. ഏഴു ചാക്ക് പുകയില ഉല്‍പ്പന്നങ്ങളാണ് മോഷണം പോയത്. സബിത്ത് ആണ് മോഷണം നടത്തിയതെന്നു സി സി ടി വി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു. സംഭവത്തില്‍ സബിത്തിനെതിരെ കേസെടുക്കുകയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുകയുംചെയ്തിരുന്നു. സംഭവം മറച്ചുവച്ചതിന്റെ പേരിൽ ബത്തേരി പൊലീസ് സ്റ്റേഷനിലെ 21 പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
എന്നാല്‍ സബിത്തിനെ അറസ്റ്റു ചെയ്യാത്തത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനിടയില്‍ സബിത്ത് കൊച്ചിയില്‍ എത്തുകയും മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രത്യേക്ഷപ്പെടുകയും ചെയ്തു. ഇതും വിവാദത്തിന് ഇടയാക്കിയതിനു പിന്നാലെയാണ് സബിത്തിനെ ഇന്ന് (ഞായര്‍) പൊലീസ് പിടികൂടിയത്.








