ബോവിക്കാനം: ടെലിവിഷന്‍ സീരിയല്‍ പരമ്പരയിലൂടെ ജനമനസ്സുകളില്‍ ഇടം പിടിച്ച ഹാസ്യ നടന്‍ ഉണ്ണി രാജ് ചെറുവത്തൂര്‍ ഇരിയണ്ണി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവ വേദിയില്‍ എത്തിയത് കുട്ടികളിലും കാണികളിലും കൗതുകം പകര്‍ന്നു. സ്‌കൂളില്‍ യാദൃശ്ചികമായി എത്തിയ ഉണ്ണിരാജയെ അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡണ്ട് രാഘവന്‍ ബെള്ളിപ്പാടി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് എ ജൂലി, വി എച്ച്എസ് ഇ പ്രിന്‍സിപ്പാള്‍ പി സുചീന്ദ്ര നാഥ്, ഹെഡ് മാസ്റ്റര്‍ എ എം അബ്ദുള്‍ സലാം, സജീവന്‍, കെ മിനീഷ് ബാബു എന്നിവര്‍ സ്വീകരിച്ചു. എഴുത്തുകാരി അംബികയും ഉണ്ടായിരുന്നു.








