ബേക്കൂര്‍ സ്‌കൂളില്‍ റാഗിംഗ്; 14 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്, സസ്‌പെന്‍ഷന്‍

കാസര്‍കോട്: ബേക്കൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിംഗിനു ഇരയാക്കിയതായി പരാതി. പ്രിന്‍സിപ്പാള്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് 14 പേര്‍ക്കെതിരെ കേസെടുത്തു. ആന്റി റാഗിംഗ് സ്‌ക്വാഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പാള്‍ പൊലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ അഞ്ചു പേരാണ് റാഗിംഗിനു ഇരയായത്. പരിക്കേറ്റ ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. റാഗിംഗ് കേസില്‍ പ്രതികളായ പ്ലസ്ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നു സസ്‌പെന്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

Very good….

RELATED NEWS
Scroll to top

You cannot copy content of this page