കരിന്തളം:കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് തല എബിസി മോണിറ്ററിംഗ് കമ്മിറ്റി വളർത്തുനായ്കൾക്കു പേവിഷബാധ പ്രതിരോധ വാക്സിനേഷനും ലൈസൻസും നിർബന്ധമാക്കി. പഞ്ചായത്ത് പരിധിയിലുള്ള എല്ലാ വളർത്തുനായ്ക്കൾക്കും 2026 സെപ്റ്റംബർ 30-നകം പേവിഷബാധ പ്രതിരോധ വാക്സിനേഷൻ നൽകണം. ലൈസൻസും നിർബന്ധമാക്കിയിരിക്കുകയാണ്.വാക്സിനേഷൻ നൽകിയതിന്റെ സർട്ടിഫിക്കറ്റ് സഹിതം കെ-സ്മാർട്ട് സോഫ്റ്റ്‌വെയർ മുഖേന നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ, സേവന കേന്ദ്രങ്ങൾ, പഞ്ചായത്ത് ഹെൽപ്പ് ഡെസ്ക് എന്നിവ മുഖേനയോ അപേക്ഷ നൽകിയാണ് ലൈസൻസ് എടുക്കേണ്ടത്.
വീഴ്ച വരുത്തുന്ന ഉടമസ്ഥർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾ പഞ്ചായത്ത്ഓഫീസിൽ ലഭിക്കും.







