ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനു നാളെ നീലേശ്വരത്തു തുടക്കം; സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കാസര്‍കോടിന്

നീലേശ്വരം: 41-മതു ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നാളെ (തിങ്കള്‍) നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിലാരംഭിക്കും. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 1200 കായിക താരങ്ങള്‍ മത്സരിക്കും. 186 ഇനങ്ങളിലാണ് മത്സരം. ആദ്യ ദിവസം 86വും ചൊവ്വാഴ്ച 100വും ഇനങ്ങളിലാണ് മത്സരം. 18 വയസ്സില്‍ താഴെയുള്ള ആണ്‍-പെണ്‍കുട്ടികളുടേതുള്‍പ്പെടെ 20 വയസ്സിനു മുളകിലുള്ള ഇരു വിഭാഗങ്ങളുടേയും മത്സരം 21 നു നടക്കും. 10 വയസ്സില്‍ താഴെ മുതല്‍ 16 വയസ്സിനു താഴെ വരെയുള്ള ആണ്‍ -പെണ്‍ കുട്ടികളുടെ മത്സരം നാലു വിഭാഗങ്ങളിലായി 22 നു നടക്കും.

കാസര്‍കോട് സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്മാര്‍

കോഴിക്കോട്ട് ഇന്നലെ സമാപിച്ച സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോളില്‍ കാസര്‍കോട് ജില്ല ചാമ്പ്യന്‍ഷിപ്പ് നേടി. മലപ്പുറത്തെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചാണ് കാസര്‍കോട് കിരീടമണിഞ്ഞത്. കാസര്‍കോടിന്റെ ഒയ്‌നാം റോഷനാണ് ഗോളടിച്ചത്. മികച്ച ഗോള്‍കീപ്പറായി ടീം വൈസ് ക്യാപ്ടന്‍ എന്‍ മുഹമ്മദ് മിര്‍സാദര്‍ തിരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍ ജേതാക്കളായ കാസര്‍കോട് ജില്ലാ ടീമിനെ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ചെറുവത്തൂരില്‍ സ്വീകരിച്ചു. അസോ. പ്രസിഡന്റ് വീരമണി, സിനിമാനടന്‍ പി പി കുഞ്ഞികൃഷ്ണന്‍, രാജന്‍ കെ, കെ കെ സൈനുദ്ദീന്‍ അനുമോദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page